റിയാദ്: സൗദി എണ്ണക്കപ്പലിന് നേരെ യമനിലെ ഹൂതികളുടെ ആക്രമണം. ചെങ്കടലില്‍ ഹുദൈദ തുറമുഖത്തിനടുത്ത് വെച്ച് ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരക്കാണ് സംഭവം. ഇറാന്‍ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി. നിസാര തകരാർ പറ്റിയെങ്കിലും അറബ് സഖ്യസേന യുദ്ധക്കപ്പലിെൻറ അകമ്പടിയോടെ എണ്ണക്കപ്പൽ യാത്ര തുടർന്നു.
ചെങ്കടലില്‍ തെക്കുനിന്ന് വടക്കോട്ട് യാത്ര ചെയ്യുന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. സഖ്യസേന സൈനിക കപ്പലിെൻറ സമയോചിത ഇടപെടലിലാണ് ഹൂതികളുടെ ശ്രമം പരാജയപ്പെടുത്താനായത്. ചെങ്കടലിലെയും ബാബുല്‍ മന്‍ദബ് കടലിടുക്കിലെയും ഹുദൈദ തുറമുഖത്തെയും നാവിക ഗതാഗതത്തിന് ഹൂതി വിഘടനവാദികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സഖ്യസേന നേരത്തെ തന്നെ പറയുന്നതാണ്. സാമ്പത്തികവും പാരിസ്ഥിതികവുമായ ഭീഷണിയും അപകടവും സൃഷ്ടിക്കുന്ന ഇത്തരം നടപടി അന്താരാഷ്ട്ര കരാറിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.