റിയാദ്: സൗദിയില്‍ വിദേശി ജോലിക്കാരുടെ ലെവി കാരണം പ്രയാസമനുഭവിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സല്‍മാന്‍ രാജാവ് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. 2018 ലെ െലവി സംഖ്യക്ക് പകരമാണ് ധനസഹായം ലഭിക്കുക. സ്വകാര്യ മേഖലയെ പിന്തുണ ക്കുന്നതിെൻറയും പ്രോല്സാഹിപ്പിക്കുന്നതിെൻറയും ഭാഗമായാണ് ധനസഹായം നല്‍കാനുള്ള തീരുമാനമെന്ന് തൊഴില ്‍ മന്ത്രി അഹമദ് അല്‍റാജ്ഹി പറഞ്ഞു. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രിയും വാണിജ്യ, നിക്ഷേപ മന്ത്രിയും ചേര്‍ന്നാണ് രാജകാരുണ്യത്തെ കുറിച്ച് പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ സാമ്പത് തിക, വികസന സഭ സമർപിച്ച ശിപാര്‍ശക്ക് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കുകയായിരുന്നു. രാജാവിെൻറ തീരുമാനത്തിന് വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ഖസ്ബി പ്രത്യേകം നന്ദി അറിയിച്ചു.
നിതാഖാത്ത് വ്യവസ്ഥയില്‍ പ്ലാറ്റിനം, പച്ച ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികള്‍ക്ക് 2018ല്‍ അടച്ച െലവി തിരിച്ചു ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു. അതേസമയം മഞ്ഞ, ചുവപ്പ്, ഗണത്തിലുള്ള െലവി അടക്കാതെ ബാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ മേഖലക്ക് ധനസഹായം നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയ 200 ശതകോടി റിയാലില്‍ നിന്നാണ് 11.5 ശതകോടി െലവി കാരണം പ്രയാസമനുഭവിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കുക.
സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കാനും കൂടുതല്‍ അനുപാതത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളെ ഉള്‍പ്പെടെ സഹായിക്കുന്നതിനും സ്വകാര്യ മേഖലക്ക് േപ്രാല്‍സാഹനം നല്‍കാനും 68 ഇന പരിപാടി പ്രഖ്യാപിക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ െലവി ഉള്‍പ്പെടെ പുതിയ ഫീസുകള്‍ സ്വകാര്യ സ്ഥാപനങ്ങളെ എങ്ങിനെ ബാധിക്കുന്നു എന്ന് പഠിക്കാന്‍ സൗദി ശൂറ കൗണ്‍സിലും നിര്‍ദേശിച്ചിരുന്നു. സ്വകാര്യ മേഖലയിലെ ഓരോ തൊഴിലാളിക്കും 400 റിയാല്‍ മാസാന്തം അടച്ച 2018 ലെ 12 മാസക്കാലത്തെ െലവിയാണ് പുതിയ പ്രഖ്യാപനത്തിലൂടെ തിരിച്ചു നല്‍കുക. തൊഴില്‍, സാമ്പത്തിക മേഖലയില്‍ വന്‍ ഉണര്‍വുണ്ടാവാനും നിലവിലെ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനും രാജതീരുമാനം കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.