വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണത്തിന് വകുപ്പുമന്ത്രിയുടെ നിര്‍ദേശം

റിയാദ്: സൗദി സ്കൂളുകളിലെ അഡ്മിനിസ്ട്രേഷന്‍ ജോലികളില്‍ സ്വദേശികളെ നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് അല്‍ഈസ നിർദേശം നൽകി. ബുധനാഴ്ച പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറിലാണ് നിര്‍ദേശം. സ്വകാര്യ, അന്താരാഷ്​ട്ര സ്കൂളുകള്‍ക്ക് നിയമം ബാധകമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി. അഡ്മിന്‍, സൂപ്പര്‍വൈസര്‍ ജോലികളിലാണ് സ്വദേശികളെ നിയമിക്കേണ്ടത്. നടപ്പ്​ അധ്യയന വര്‍ഷത്തിലെ ആദ്യപാദത്തില്‍ തന്നെ സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചിരിക്കണം.

സ്വകാര്യ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സ്​റ്റുഡന്‍സ് കൗണ്‍സിലിങ് അധ്യാപകന്‍, അഡമിന്‍ ജോലികള്‍, വിദ്യാര്‍ഥികളുടെ നോൺകരിക്കുലം അക്ടിവിറ്റീസ് ടീച്ചര്‍ എന്നിവയില്‍ സ്വദേശികള്‍ മാത്രമായിരിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്കൂളുകള്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ അതേ തസ്തികക്ക് യോഗ്യരായ സ്വദേശികള്‍ ലഭ്യമാണോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സ്കൂളുകള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തി​​​െൻറ കീഴില്‍ തന്നെ പരിശോധകരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിശോധന കമ്മിറ്റി നിലവിലെ അധ്യയന വർഷത്തി​​​െൻറ ആദ്യപാദം അവസാനിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.