ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇന്ത്യക്കാരായ 50 വിദ്യാര്‍ഥികൾക്ക്​ ആദരം

ജിദ്ദ: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇന്ത്യക്കാരായ 50 വിദ്യാര്‍ഥി-കളെ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയും ജിദ്ദ നാഷനല്‍ ഹോസ്പിറ്റലും ചേര്‍ന്ന് ആദരിച്ചു. ജെ.എ.ന്‍എച്ച് ഫിനാന്‍സ് ഡയറക്ടര്‍ അഷ്‌റഫ് മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ എന്ന പ്രവാചക വചനം അദ്ദേഹം ഓര്‍മിപ്പിച്ചു.വിദ്യാർഥികളു​െട രക്ഷിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. സോഷ്യല്‍ ഫോറം റീജ്യനല്‍ പ്രസിഡൻറ് അശ്​റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു.

‘ഖൈറുക്കും ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സൊസൈറ്റി’ മക്ക മേഖല സംഘടിപ്പിച്ച ഖുര്‍ആന്‍ മല്‍സരത്തില്‍ വിജയിച്ച ഹാഫിള് അബ്്ദുല്ല അബ്്ദുല്‍ മതീന്‍ ഉസ്മാനിയെ ചടങ്ങില്‍ ആദരിച്ചു. ശൈഖ്​ മുഖ്താര്‍ അഹമദ് ജാമിഇ, സക്കരിയ്യ അഹമദ് ബിലാദി (മിക്‌സ് അക്കാദമി), ഡോ. മുഹമ്മദ് ഹുസയ്ന്‍ മണിയാര്‍ (ബഗ്ഷാന്‍ ഹോസ്പിറ്റല്‍), അഷ്‌റഫ് പാട്ടത്തിൽ (ജെ.എന്‍എ.ച്ച് മാര്‍ക്കറ്റിങ് മാനേജര്‍), അബ്്ദുല്‍ റബ്ബ് ഖുറേഷി (സൗദി -ജാപനീസ് ഓട്ടോമൊബൈല്‍ ഹൈ ഇൻസ്​റ്റിറ്റ്യൂട്ട്​ ഇന്‍സ്ട്രക്ടര്‍) എന്നിവര്‍ ആശംസ നേർന്നു. ഹാഫിള് അബ്്ദുല്‍ അസീസ് മുഹമ്മദ് ഷാഹിദ്​ ഖിറാഅത്ത്​ നടത്തി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡൻറ്​ ഫൈസുദ്ദീന്‍ ചെന്നൈ, ഇ.എം അബ്്ദുല്ല (സോഷ്യല്‍ ഫോറം), മുഹമ്മദ് മുഖ്ദാര്‍, ഇര്‍ഷാദ് അഹമദ്, അലി കോയ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.