ഹഫർ അൽ ബാത്വിൻ: രണ്ടു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ എത്തി മരുഭൂമിയിൽ ആട് മേയ്ക്കൽ ൃജാലി ലഭിച്ച യു.പി ലക്നൗ സ്വദേശി ലക്ഷ്മി പ്രസാദ് ഹഫർ കെ. എം. സി. സി യുടെ ഇടപെടലിൽ നാടണഞ്ഞു. മരുഭൂമിയിൽ ശമ്പളമോ കൃത്യമായ ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെട്ട ലക്ഷ്മി പ്രസാദിെൻറ സ്പോൺസറുമായി ബന്ധപ്പെട്ട് ഹഫർ കെ.എം. സി. സി സെക്രട്ടറി ബാബ മഞ്ചേശ്വരം ബന്ധെപ്പട്ട് പ്രസാദിന് കൊടുക്കാനുള്ള ശമ്പളം ഒരു മാസത്തിനകം കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്പോൺസറെ വീണ്ടും വിളിച്ചെങ്കിലും ഹാജരാവാത്തതിനാൽ കേസ് കോടതിക്ക് കൈമാറി.
ഇതിനിടെ പ്രസാദിെൻറ ഒൻപതു വയസ്സുള്ള മകളെ കണാതായതിനാൽ മാനസികമായി ഏറെ വിഷമത്തിലായ വിവരം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാൽ കേസ് വളരെ വേഗം പരിഗണിക്കുകയും ചെയ്തു. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം പ്രസാദിന് കൊടുക്കാനുള്ള 16000 റിയാൽ സ്പോൺസറിൽ നിന്ന് നിന്ന് വാങ്ങി നൽകി. ഇതിനിടെ ഹുറൂബാക്കപ്പെട്ടതിനാൽ തർഹീലിൽ നിന്നും എക്സിറ്റ് വാങ്ങി പ്രസാദ് നാടണഞ്ഞു. തെൻറ പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെട്ട എംബസി ഓഫീസർ റഹീസ് ആസാമിനും ഹഫർ കെ. എം. സി. സിക്കും ലക്ഷ്മി പ്രസാദ് ഹൃദ്യമായ നന്ദി അറിയിചാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.