ചി​ല്ല​റ മൊ​ത്ത വ്യാ​പാ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം

റി​യാ​ദ്​: ചി​ല്ല​റ-​മൊ​ത്ത വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ സൗ​ദി​വ​ത്​​ക​ര​ണം ന​ട​പ ്പാ​ക്കാ​ൻ നീ​ക്കം. ഇൗ ​രം​ഗ​ത്തെ തൊ​ഴി​ലു​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്താ​നു ം മൊ​ത്തം മേ​ഖ​ല​യി​ലെ അ​നു​പാ​തം കൂ​ട്ടാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ​മ്മ​ദ് അ​ല്‍ര​ജ്ഹി അ​റി​യി​ച്ചു. മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തും. ആ​ഗ​സ്​​റ്റ്​ 20 (മു​ഹ​ർ​റം ഒ​ന്ന്) മു​ത​ല്‍ പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​കും. മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി വി​ദേ​ശി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് പു​തി​യ തീ​രുമാ​നം. ചി​ല്ല​റ-​മൊ​ത്ത വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ ഒ​മ്പ​ത്​​ വി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പു​തു​താ​യി സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ക.

ചാ​യ, കോ​ഫി, ഇൗ​ത്ത​പ്പ​ഴം, തേ​ന്‍, പ​ഞ്ച​സാ​ര, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ള്‍, പാ​നീ​യ​ങ്ങ​ള്‍, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ വി​ല്‍ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും ധാ​ന്യ​ങ്ങ​ള്‍, വി​ത്തു​ക​ള്‍, പൂ​ക്ക​ള്‍, ചെ​ടി​ക​ള്‍, കാ​ര്‍ഷി​ക വ​സ്തു​ക്ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍, സ്​​റ്റേ​ഷ​ന​റി, ഗി​ഫ്റ്റു​ക​ള്‍, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, പു​രാ​വ​സ്തു​ക്ക​ള്‍, ക​ളി​പ്പാ​ട്ടം, മാം​സം, മ​ത്സ്യം, മു​ട്ട, പാ​ല്‍, സ​സ്യ എ​ണ്ണ, സോ​പ്പ്, പ്ലാ​സ്​​റ്റി​ക് ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വി​ല്‍ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് പു​തു​താ​യി സ്വ​ദേ​ശി​വ​ല്‍ക്ക​ര​ണം ന​ട​പ്പാ​ക്കു​ക. ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന ചി​ല്ല​റ, മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് സ്വ​ദേ​ശി​വ​ത്​​ക​ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. ഇൗ ​സ്ഥാ​പ​ന​ങ്ങ​ളി​െ​ല ജീ​വ​ന​ക്കാ​രി​ൽ 70 ശ​ത​മാ​ന​വും സൗ​ദി പൗ​ര​ന്മാ​രാ​യി​രി​ക്ക​ണം. തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍ സ്വ​ദേ​ശി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​യ​ര്‍ത്തു​ക​യും കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.