റിയാദ്: മധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തണമെന്ന് സൗദി മന്ത ്രിസഭ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് മേഖലയിലെ സുരക്ഷ സാഹചര്യം വിലയിരുത്തിയത്. ഇറാഖ്, നൈജീരിയ പ്രസിഡൻറുമാരുമായി രാജാവ് നടത്തിയ സംഭാഷണവും കുവൈത്ത് അമീറിന് അയച്ച സന്ദേശവും സുരക്ഷ നിലനിർത്താനായുള്ള ശ്രമത്തിെൻറ ഭാഗമായിരുന്നു. കൂടാതെ, റിയാദ് ആസ്ഥാനമായി അറബ് ആഫ്രിക്കൻ രാജ്യങ്ങളുടെയും ചെങ്കടൽ തീരം പങ്കുവെക്കുന്ന രാജ്യങ്ങളുടെയും കൂട്ടായ്മ രൂപവത്കരിക്കുകയും ചെയ്തു. അന്താരാഷ്ട്ര വാണിജ്യത്തിന് ഭംഗം വരാതിരിക്കാൻ സാമ്പത്തിക-രാഷ്ട്രീയ-സുരക്ഷരംഗങ്ങളിലെ സഹകരണം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
മേഖലയിൽ യുദ്ധ കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്നത് തീവ്രവാദ പ്രവണതയും അസ്വസ്ഥതയും വർധിക്കാൻ കാരണമാവും. ഇറാഖിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതിെൻറ ഉദാഹരണമാണ്. ലിബിയയിൽ തുർക്കി സൈനികമായി ഇടപെട്ടതിനെ മന്ത്രിസഭ അപലപിച്ചു. ഇത്തരം ഇടപെടൽ അന്താരാഷ്ട്ര കരാറുകൾക്കുവിരുദ്ധമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. സൗദിയിൽ ചൈനീസ് ബാങ്കിെൻറ ശാഖ തുറക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണവും വാണിജ്യവും ശക്തിപ്പെടുന്നതിന് ഉപകരിക്കുന്ന ഈ തീരുമാനം നടപ്പാക്കാനുള്ള അനന്തര നടപടികൾ പൂർത്തീകരിക്കാൻ ധനകാര്യ മന്ത്രിയെ സഭ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.