ജിദ്ദ: സൗദി അറേബ്യയിൽനിന്ന് കഴിഞ്ഞ വർഷം 24,000ത്തോളം വിദേശ എൻജിനീയർമാർ വിട്ടുപോയത ായി കണക്കുകൾ. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, 3000 സ്വദേശി എൻജിനീയർമാർ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ആകെ 1,63,120 എൻജിനീയർമാരാണ് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ രജിസ്റ്റർ ചെയ്തവരായുള്ളത്. ഇവരിൽ 38,000 പേർ സ്വദേശി എൻജിനീയർമാരാണെന്ന് കൗൺസിൽ വക്താവ് എൻജി. അബ്ദുൽ നാസർ അൽലത്തീഫ് അറിയിച്ചു.
1,25,000 വിദേശ എൻജിനീയർമാരാണ് കഴിഞ്ഞ വർഷം അവസാന മാസത്തെ കണക്കുകൾ പ്രകാരം സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ രജിസ്റ്റർ ചെയ്തവർ. 2018ൽ ഇതേ കാലയളവിൽ വിദേശ എൻജിനീയർമാരുടെ എണ്ണം 1,49,000 ആയിരുന്നു. രാജ്യത്ത് ഘട്ടംഘട്ടമായി നടപ്പാക്കുന്ന സ്വദേശിവത്കരണവും ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളും മറ്റുമാണ് വിദേശ എൻജിനീയർമാരുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് നിഗമനം. സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും എൻജിനീയേഴ്സ് കൗൺസിലും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരെ മാത്രമേ ജോലിക്ക് നിയമിക്കാവൂ എന്നതാണ് ചട്ടം. കൂടാതെ പുതുതായി രാജ്യത്ത് എത്തുന്ന എൻജിനീയർമാർക്ക് തൊഴിൽ നൈപുണ്യ പരിശോധനയും വ്യക്തിഗത അഭിമുഖവും നിർബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.