ബുറൈദ: യാത്രക്കിടെ അസുഖം മൂർച്ഛിച്ച് മലയാളി ബുറൈദയിൽ മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി മെയ്തീൻകുഞ്ഞിെൻറ മകൻ കളിയിക്കവടക്കതിൽ മുബാഷ് (48) ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് മരിച്ചത്. ബുറൈദയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ജോലി സംബന്ധമായി സുൽഫി എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അവശനായതും മരണം സംഭവിച്ചതും. 25 വർഷമായി ബുറൈദയിൽ പ്രവാസിയായ മുബാഷ് മൂന്നു മാസം മുമ്പ് ചെറിയ ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കൂടുതൽപരിശോധനക്ക് വിധേയനാവണമെന്ന് പരിശോധിച്ച ഡോക്ടർ നിർദേശിച്ചിരുന്നു. ഭാര്യ: റസിയ. മക്കൾ: നൂറ, ശൈഖ് അഹമ്മദ്, ഷാഹിദ് ഇബ്രാഹിം. രണ്ടര വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിെൻറ നേതൃത്വത്തിൽ അനന്തര നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.