മദീന: ഹുറൂബ് നിയമകുരുക്കിലായി ദുരിതത്തിൽ കഴിഞ്ഞ മലയാളിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി. മലപ്പുറം പുത്തനത്താണി അനന്താവൂർ സ്വദേശി അബൂബക്കർ തിരുത്തിയിലാണ് ഫോറം പ്രവർത്തകരുടെ ഇടപെടലിൽ നാടണഞ്ഞു. മൂന്നു വർഷമായി നാട്ടിൽ പോകാനാവാതെ മദീനയിൽ കഴിയുകയായിരുന്നു. പല മാർഗങ്ങൾ നോക്കിയിട്ടും ഫലം കണ്ടില്ല. ജോലിയും ശമ്പളവുമില്ലാതെ നിത്യജീവിതത്തിനു പോലും പ്രയാസപ്പെട്ടാണ് ജീവിതം തള്ളിനീക്കിയത്.
ഒടുവിൽ സോഷ്യൽ ഫോറം വെൽെഫയർ -ഇൻ ചാർജ് അസീസ് കുന്നുംപുറത്തിെൻറ ഇടപെടലാണ് സഹായിച്ചത്. നാട്ടിലേക്കുള്ള യാത്രാരേഖകൾ തയാറാക്കാൻ അസീസിനെ അഷ്റഫ് ചൊക്ലിയും സഹായിച്ചു. അബൂബക്കർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. ഫോറം മദീന ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് വെളിമുക്ക്, ജനറൽ സെക്രട്ടറി നിയാസ് അടൂർ, അബ്ദുൽ അസീസ് കുന്നുംപുറം, അഷ്റഫ് ചൊക്ലി എന്നിവർ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.