ദമ്മാം: ബെസ്റ്റ് ഗ്രൂപ് ഓഫ് സ്കൂൾ സംഘടിപ്പിച്ച എട്ടാമത് അണ്ടർ 14 ഫുട്ബാൾ ടൂർണമെൻറിൽ ദമ്മാം ഇന്ത്യൻ സ്കൂൾ ജേതാക്കളായി. റാക്ക യൂറോ വില്ലേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആതിഥേയരായ അൽഖൊസാമ സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ഇന്ത്യൻ സ്കൂൾ കപ്പിൽ മുത്തമിട്ടത്. ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിൽ ഒാരോ ഗോളുകൾ നേടി ടീമുകൾ സമനിലയിലായതിനെ തുടർന്ന് നൽകിയ അധികസമയത്തിെൻറ അവസാന നിമിഷം ഇന്ത്യൻ സ്കൂൾ വിജയഗോൾ നേടുകയായിരുന്നു. മൂന്ന് ദിവസം നീണ്ട ടൂർണമെൻറിൽ ജിദ്ദ ന്യൂ അൽവറൂദ് സ്കൂൾ, റിയാദ് അൽയാസ്മിൻ സ്കൂൾ, റിയാദ് യാര സ്കൂൾ, ദമ്മാം ഡ്യൂൺസ് സ്കൂൾ, ദമ്മാം അൽമുന സ്കൂൾ, അൽഅഹ്സ മോഡേൺ സ്കൂൾ എന്നീ ടീമുകളും പങ്കെടുത്തു.
സമാപന ചടങ്ങിൽ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറും സൗദി ഇന്ത്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സക്രട്ടറിയുമായ ഡോ. അബ്ദുസ്സലാം കണ്ണിയൻ മുഖ്യാതിഥിയായി. ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ ധർമേന്ദർ മാനൻ, ബെസ്റ്റ് ഗ്രൂപ് ഫിനാൻസ് മാനേജർ അബ്ദുൽ അസീസ്, അൽറയാൻ പോളിക്ലിനിക് മാനേജർ എം.ടി. മുഹമ്മദ് അൻവർ, അറേബ്യൻ സോഷ്യൽ ഫോറം പ്രസിഡൻറ് അസ്ലം ഫറൂഖ് എന്നിവരും പെങ്കടുത്തു.
അടുത്ത വർഷം ടൂർണമെൻറ് ജിദ്ദയിലെ അൽവറൂദ് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബെസ്റ്റ് ഗ്രൂപ് മാനേജർ റാസി ഷെയ്ഖ് പരീത് സംസാരിച്ചു. ഫൈനലിന് മുന്നോടിയായി യാര, അൽവുറൂദ് സ്കൂൾ ടീമുകൾ തമ്മിൽ ലൂസേഴ്സ് ഫൈനൽ മത്സരം നടന്നു. യാര സ്കൂൾ വിജയിച്ചു. മുഹമ്മദ് മുഷ്താഖ് (ബെസ്റ്റ് ഗോൾ കീപ്പർ), മുഹമ്മദ് ഹബീബ് (ടോപ് സ്കോറർ), ഫാദിൽ അഹമ്മദ് (ബെസ്റ്റ് ഡിഫൻഡർ), റയാൻ അഷ്റഫ് (ബെസ്റ്റ് എമർജിങ് പ്ലെയർ), അബ്ദുല്ല ആരിഫ് (ബെസ്റ്റ് പ്ലെയർ) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി. ഫെയർപ്ലേ ടീം ട്രോഫി ജിദ്ദ ന്യൂ അൽവറൂദ് സ്കൂൾ നേടി. അൽഖൊസാമാ സ്റ്റാഫ്, രക്ഷിതാക്കൾ എന്നിവരുടെ ടീമുകൾ തമ്മിൽ നടന്ന സൗഹൃദ മത്സരവും നടന്നു. അൽഖൊസാമ സ്റ്റാഫ് ടീം വിജയിച്ചു.
ഖൊസാമ സ്കൂൾ ടീമിന് വേണ്ടി ബിനോ മാത്യു ഹാട്രിക് ഗോൾ നേടി. രക്ഷിതാക്കളുടെ ടീമിനുവേണ്ടി കളിച്ച നൗഷാദ് ബെസ്റ്റ് പ്ലെയർ അവാർഡിന് അർഹനായി. റഫറിമാരായ ഷിഹാസ്, അർഷാദ്, നസീം, അബ്ദുല്ല മാമ്പ്ര എന്നിവർക്ക് മെഡലുകൾ സമ്മാനിച്ചു. വിദ്യാർഥികളായ അക്ഷയും നബീലും മത്സരങ്ങളുടെ കമൻററി നൽകി ശ്രദ്ധേയരായി. അൽഖൊസാമ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് സ്വാഗതവും സ്കൂൾ ബോയ്സ് വിഭാഗം കോഓഡിനേറ്റർ വേണുഗോപാൽ നന്ദിയും പറഞ്ഞു.
ബിനോ മാത്യു, യൂനുസ് സിറാജുദ്ദീൻ, ഫവാസ് തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ സജിത്ത്, ഗിരീഷ് എന്നിവർ അവതാരകരായിരുന്നു. സാഹിൽ അനസ് ഖുർആൻ പാരായണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.