ദമ്മാം: ‘വിശ്വശാന്തിക്ക് മതവിദ്യ’ എന്ന പ്രമേയത്തിൽ കൊല്ലം ആശ്രമം മൈതാനിയിലെ കെ. ടി. മാനു മുസ്ലിയാർ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമൂൻ 60ാം വാർഷിക മഹാസമ്മേളനത്തിെൻറ പ്രചാരണ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യയിൽ സമ്മേളനം സംഘടിപ്പിച്ചു. ഏഴ് മദ്റസകളിലെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പരിപാടി സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) സൗദി നാഷനൽ വർക്കിങ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുസ്തഫ ദാരിമി നിലമ്പൂർ അധ്യക്ഷത വഹിച്ചു. വിശ്വ ശാന്തിക്ക് മതവിദ്യ എന്ന വിഷയത്തിൽ ഫവാസ് ഹുദവി പട്ടിക്കാട് സംസാരിച്ചു.
60 പിന്നിട്ട സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ എന്ന വിഷയത്തിൽ സകരിയ്യ ഫൈസി പന്തല്ലൂർ പ്രഭാഷണം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനതിരെ പ്രതിഷേധങ്ങൾ നടത്തുന്ന ഇന്ത്യയിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിജ്ഞ ചൊല്ലി. ജനറൽ സെക്രട്ടറി മുഹമ്മദ് ജലാൽ മൗലവി ഇരുമ്പ് ചോല, പരീക്ഷ ബോർഡ് ചെയർമാൻ മൂസ അസ്അദി, അഹമ്മദ് നിസാമി ഖത്തീഫ്, സുഹൈൽ ഹുദവി, അബ്ദുറഹ്മാൻ പൂനൂർ, സുലൈമാൻ ഖാസിമി, സുഹൈൽ ഹുദവി, നാസർ ദാരിമി, മുനീർ ഹൈതമി, ഇഖ്ബാൽ ഫൈസി, ഹബീബ് തങ്ങൾ എന്നിവർ സംസാരിച്ചു. മജീദ് വാണിയമ്പലം സ്വാഗതവും ഇബ്രാഹിം ദാരിമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.