ദമ്മാം: എല്ലാ സംസ്കാരങ്ങളെയും തുറന്ന മനസ്സോടെ സ്വാംശീകരിച്ച ഭാരത സംസ്കാരത്തിന് കളങ്കമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും പൗരത്വപ്പട്ടിക നടപ്പാക്കരുതെന്നും എക്സ്പാട്രിയേറ്റ് ജോയിൻറ് ഫോറം സംഘടിപ്പിച്ച സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സംഘടനകളുടെ സംയുക്ത യോഗം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. പവനന് മൂലയ്ക്കല്‍ വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹമീദ്, ടി.പി.എം. ഫസല്‍, ഷാജി മതിലകം, റഷീദ് ഉമര്‍, ഷബീര്‍ ചാത്തമംഗലം, അഷ്റഫ് ആളത്ത്, മുഹമ്മദ് അലി, സി. അബ്ദുൽ ഹമീദ്, അസ്ക്കര്‍, അഷ്റഫ് നെയ്തല്ലൂര്‍, സമദ്, ബഹാവുദ്ദീന്‍ നദ്വി, നജീബ് എരഞ്ഞിക്കല്‍, അര്‍ഷദ്, ഹനീഫ അറബി, ഹസ്കര്‍, അബ്ദുൽ സത്താര്‍, അമീര്‍ അലി, ഖിദിര്‍ മുഹമ്മദ്, അബ്ദുൽ മജീദ്, ഹുസൈന്, മുജീബ് പോപ്പി, ഇദ്രീസ് സലാഹി, അബ്ദുൽ മജീദ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. പൗരത്വ ഭേദഗതി നദിയമത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനായി എല്ലാ സംഘടന പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംഘാടക സമിതിക്ക് രൂപം നല്കാന് യോഗം തീരുമാനിച്ചു. ബെൻസി മോഹന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പെങ്കടുത്തവരെല്ലാം ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു. പി.എം. നജീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എ. വാഹിദ് കാര്യറ ചര്‍ച്ചകൾ ക്രോഡീകരിച്ചു. ബിജു കല്ലുമല സ്വാഗതവും ഇ.എം. കബീര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി കോഡൂര്‍, ഹനീഫ് റാവുത്തര്‍, ഉണ്ണി പൂചെടിയല്, റഫീക്ക് കൂട്ടിലങ്ങാടി, മാമു നിസാര്‍, സാജന് കണിയാപുരം, പവനന് മൂലക്കല്, ഇ.എം. കബീര്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.