ജിദ്ദ: ജീവിതത്തിെൻറ എല്ലാ വശങ്ങളെയും ഉൾപ്പെടുത്തി ഇന്ത്യൻ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ലൈഫ് സ്കിൽ ക്യാമ്പ് സമാപിച്ചു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പാരൻറ്സ് ഫോറം (ഇസ് പാഫ്) ജിദ്ദയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് വേണ്ടിയാണ് പഠന, വൈജ്ഞാനിക, മാനസിക, ശാരീരിക മേഖലകളിലെ ഉന്നമനം ലക്ഷ്യമാക്കി ആറാമത് ദ്വിദിന ലൈഫ് സ്കിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
‘ഉമ്മു ഹബ്ലീനി’ൽ ഒരുക്കിയ ക്യാമ്പ് വേറിട്ട അനുഭവമായിരുന്നു വിദ്യാർഥികൾക്ക്. ക്യാമ്പ് ഉദ്ഘാടനം ഇസ് പാഫ് പ്രസിഡൻറ് മുഹമ്മദ് ബൈജു നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസൽ, ജനറൽ കൺവീർ അഹമ്മദ് യൂനുസ് എന്നിവർ സംസാരിച്ചു. റഹീസ് ഖിറാഅത്ത് നടത്തി. മാരത്തൺ ക്യാമ്പിൽ വിവിധ വിഷയങ്ങളിലുള്ള ബോധവത്കരണ പ്രായോഗിക പരിപാടികളിൽ ചിലത് പ്രതീക്ഷകളും പ്രത്യാശകളും (യതി മുഹമ്മദ് റിയാദ്, മുഹമ്മദ് കുഞ്ഞി), സ്വന്തത്തെ അറിയുക (ഡോ. ഇസ്മയിൽ മരിതേരി), സമയക്രമീകരണം, ക്രിയേറ്റിവ് ആൻഡ് ടീം ബിൽഡിങ് പ്രവർത്തനങ്ങൾ (യതി റിയാദ്), വ്യക്തിഗത ആശയവിനിമയം-ജ്ഞാനം (അഷ്റഫ് മേലേവീട്ടിൽ), സമനുഭാവം, വിമർശനാത്മക ചിന്തകൾ (ഇർഷാദ്, റഷീദ്), പദ്ധതികൾ: വെല്ലുവിളികളും വിജയവും (യതി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി), ഹാപ്പിനെസ് അഥവാ സന്തോഷം (ഡോ. കവിത), കൗമാരം: ശാരീരിക-മാനസിക പ്രശ്നങ്ങൾ (ഹസീന ഇർഷാദ്), കുട്ടികളിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ (നിഖിദ ഫസ്ലിൻ), ടൈം മാനേജ്മെൻറ് ആൻഡ് ഫൺ ഗെയിംസ് (അഷ്റഫ് അബൂബക്കർ ശ്രീലങ്ക, ഖദീജ ബിൻത് അഷ്റഫ് യാമ്പു), മാനസിക സമ്മർദങ്ങളും വികാരവിചാരങ്ങളും (എസ്.പി. സിങ് പഞ്ചാബ്), സോഷ്യൽ മീഡിയ: ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കേണ്ടതും (സജി കുര്യാക്കോസ്), മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകൾ (റഷീദ്), യോഗ (ശ്യാം സുന്ദർ ആൻഡ് നിവീൻ ബദറുദ്ദീൻ) തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകി.
ഇഖ്ബാൽ മാസ്റ്റർ, ശിഹാബ് എന്നിവർ കായികമത്സരങ്ങൾക്ക് നേതൃത്വം നൽകി. ജൂനിയർ വിഭാഗത്തിന് മാത്രമായി ‘ഷോപ്പേഴ്സ് വേൾഡ്’ സംഘടിപ്പിച്ചു. കലാപരിപാടികളും ക്യാമ്പ് ഫയറും നടന്നു. സമാപന സെഷനിൽ മുഹമ്മദ് കുഞ്ഞി, സജി കുര്യാക്കോസ്, അബ്ദുൽ അസീസ് തങ്കയത്തിൽ, സലാഹ് കാരാടൻ, നാസർ ചാവക്കാട്, പി.എം. മായിൻ കുട്ടി, ബഷീർ പരുത്തിക്കുന്നൻ, അഹമ്മദ് യൂനുസ്, അഷ്ഫാഖ്, മുഹമ്മദ് ബൈജു, ഡോ. മുഹമ്മദ് ഫൈസൽ, ഇർഷാദ്, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. സജീർ അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.