ജിദ്ദ: ഇന്ത്യയിലെ പൗരത്വ വിവേചന നിയമത്തിനെതിരായ പോരാട്ടത്തിന് ഉൗർജം പകർന്ന് ജിദ്ദയിൽ നിന്ന് പ്രവാസി ഡോക്ടറുടെ ഫേസ്ബുക് കുറിപ്പ്. ശറഫിയ്യ അൽ റയാൻ ക്ലിനിക്കിലെ ഡോ. വിനീത പിള്ളയുടേതാണ് വൈറലായ പോസ്റ്റ്. ഇസ്ലാമിക രാജ്യമായ സൗദിയിൽ അമുസ്ലീം അനുഭവിക്കുന്ന സുരക്ഷിതത്വവും സാഹോദര്യവും എടുത്ത് പറഞ്ഞാണ് ജിദ്ദയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന ഡോ. വിനീതപിള്ള പൗരത്വ നിയമത്തിലെ വിവേചനത്തിനെതിരെ പ്രതികരണവുമായെത്തിയത്.
ഇന്ത്യയിലെ മുസ്ലീംകൾ ഒരിക്കലും അന്യരല്ലെന്നും ഇന്ത്യ നിങ്ങളുടെ രാജ്യമാണ്, ഇന്ത്യ നിങ്ങളുടെ അവകാശമാണ്, ഇന്ത്യ നിങ്ങളുടെ സ്വത്താണ് എന്നു പറഞ്ഞുകൊണ്ടാണ് ഡോക്ടർ കുറിപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് വന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായി. തെൻറ ഫേസ്ബുക് പോസ്റ്റിനോടുള്ള ആളുകളുടെ പ്രതികരണം സൂചിപ്പിക്കുന്നത് അവരുടെ ആശങ്കയും നോവുകളുമാണെന്ന് ഡോ. വിനീത പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.