ജിദ്ദ ഇൻറർ നാഷനൽ ഇന്ത്യൻ സ്‌കൂളിലേക്ക് ഇന്ത്യയിൽനിന്ന്​ നിയമനം

ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ അധ്യാപക അനധ്യാപക തസ്തികകളിലേക്ക്​ ഇന്ത്യയിൽനിന്ന്​ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. പ്രധാന അധ്യാപിക (കെ.ജി വിഭാഗം), പോസ്​റ്റ്​ ഗ്രാജ്വേറ്റ്‌, ഗ്രാജ്വേറ്റ്‌ ടീച്ചേർസ്, കായിക അധ്യാപകർ, പ്രൈമറി, നഴ്‌സറി അധ്യാപകർ, കമ്പ്യൂട്ടർ അധ്യാപകർ, സ്മാർട്ട് ക്ലാസ് റൂം മെയിൻറനൻസ് ആൻഡ്​​ റിപ്പയർ ടെക്‌നീഷ്യൻ, ബിൽഡിങ് മെയിൻറനൻസ് ടെക്‌നീഷ്യൻ, നഴ്സ്, ലബോറട്ടറി സ്​റ്റാഫ്, ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ ടെക്‌നീഷ്യൻ, ഓപറേറ്റർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

www.iisjed.org എന്ന സ്‌കൂൾ വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിവിധ തസ്തികകൾക്കു ഒന്നിച്ചു അപേക്ഷിക്കുന്ന ഭാര്യാ ഭർത്താക്കന്മാർക്ക് മുൻഗണനയുണ്ട്. ഡൽഹിയിൽ നടക്കുന്ന ഇൻറർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. ഡിസംബർ 17ന് ഇന്ത്യൻ സമയം രാത്രി 7.30 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകർക്ക് വേണ്ട യോഗ്യതയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ സ്‌കൂൾ വെബ്സൈറ്റിൽനിന്നും ലഭിക്കും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.