ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ ‘സഫ്വ’ എന്ന പേരിൽ പുതിയ പദ്ധതി തൊഴിൽ മന്ത്രാലയത്തിനു കീഴിൽ ആരംഭിച്ചു. പ്ലാറ്റിനം കാറ്റഗറിയിൽ ഒരു വർഷം കഴിഞ്ഞ, സ്വദേശികളുടെ അനുപാതം 250 ലധികമുള്ള സ്ഥാപനങ്ങൾക്കാണ് ‘സഫ്വ’ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുക.
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മന്ത്രാലയത്തിെൻറ ചട്ടങ്ങളും നിയമങ്ങളും തീരുമാനങ്ങളും പാലിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. റിലേഷൻ മാനേജർമാർ വഴി നിരവധി സേവനങ്ങൾ സഫ്വ പദ്ധതിയിലുള്ള സ്ഥാപനങ്ങൾക്ക് ലഭിക്കും.
ഇതിനായി ഒാരോ സ്ഥാപനത്തിനും പ്രത്യേക റിലേഷൻ മാനേജർമാരെ മന്ത്രാലയം നിശ്ചയിക്കും. സഫ്വ പദ്ധതിക്കു കീഴിലെ സ്ഥാപനങ്ങളുെട ആവശ്യങ്ങൾ പരിഹരിക്കാനും സേവനങ്ങൾ നൽകാനും റിലേഷൻസ് മാനേജർമാർ രംഗത്തുണ്ടാകും. ടെലിഫോൺ കാളുകൾക്ക് മറുപടി നൽകുേമ്പാഴും കസ്റ്റമർ സർവിസ് ഒാഫിസുകളിലെ സേവനങ്ങളിലും മുൻഗണനയുണ്ടായിരിക്കും. സഫ്വ പദ്ധതി മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങൾക്കിടയിൽ മത്സരശേഷി വർധിപ്പിക്കുമെന്ന് തൊഴിൽകാര്യ അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽറുഷൂദി പറഞ്ഞു. സ്വദേശികളുടെ അനുപാതം കൂട്ടുന്നതിനും മികച്ച കാറ്റഗറി പരിധിയിൽ തുടരാനും സ്ഥാപനങ്ങൾക്ക് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.