ജിദ്ദ: 89ാം ദേശീയദിനം രാജ്യമെങ്ങും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുേമ്പാൾ ചിലർ മാതൃരാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നത് ഏറെ വ്യതിരി ക്തവും അതിസാഹസം നിറഞ്ഞതുമായ പ്രകടനങ്ങൾ കൊണ്ടാണ്. സ്വദേശിയും ഏറ്റവും പ്രായം കുറ ഞ്ഞ മുങ്ങൽ വിദഗ്ധനുമായ ബാത്തൽ ബിൻ അബ്ദുറഹ്മാൻ അൽഅഹ്മരി ദേശീയദിനാഘോഷത്തിന് തെരഞ്ഞെടുത്തത് ചെങ്കടലിെൻറ ആഴങ്ങൾ. ‘നിശ്ചയദാർഢ്യത്തിൽനിന്ന് ഉയരങ്ങളിലേക്ക്’ എന്ന മുദ്രവാക്യം പതിച്ച, സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പടങ്ങളോട് കൂടിയ ബാനറുമായാണ് തബൂക്കിെൻറ പടിഞ്ഞാറ് ഭാഗത്ത് ചെങ്കടലിൽ മുങ്ങി ദേശീയദിനത്തിൽ പങ്കാളിയായത്.
കൂടെ മുങ്ങൽ പരിശീലകൻ ക്യാപ്റ്റൻ മൂസ മശീഖിയുമുണ്ടായിരുന്നു. അദ്ദേഹത്തിനും നന്ദി രേഖപ്പെടുത്തി. അറബ് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ മുങ്ങൽ വിദഗ്ധനെന്ന ബഹുമതി ബത്താൽ അഹ്മരിക്ക് ലഭിച്ചത് കഴിഞ്ഞ വർഷം ഇൗജിപ്തിലെ ശറമുശൈഖിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ്. ‘അറബ് നേട്ടങ്ങൾ’ എന്ന വിജ്ഞാനകോശത്തിലും ഇൗ കൊച്ചു മുങ്ങൽ വിദഗ്ധൻ ഇടം തേടിയിട്ടുണ്ട്. അസീറിലെ മുജാറദ മേഖലയിൽ മുശ്രിഫ് മുഹമ്മദ് അൽ അംറി എന്ന സ്വദേശി പൗരൻ ദേശീയദിനാഘോഷത്തിൽ പങ്കാളിയായത് 9800 അടി ഉയരമുള്ള മലമുകളിൽ കയറി ദേശീയപതാക ഉയർത്തിക്കെട്ടിയാണ്.
രണ്ടു മണിക്കൂറിലധികം നീണ്ട കാൽനട യാത്രക്കൊടുവിലാണ് ‘തഹ്വി’ മലയുടെ ഉച്ചിയിൽ ഇയാളെത്തിയത്. ‘സൗദി ഹൈകിങ്’ സംഘത്തിലെ ആറുപേർ മുശ്രിഫിനെ അനുഗമിച്ചിരുന്നു. അസീർ തിഹാമയിലെ മുജാറദ മേഖലയിലാണ് ‘തഹ്വി’ മല സ്ഥിതി ചെയ്യുന്നത്. 3000ത്തോളം മീറ്റർ ഉയരമുള്ള ഇൗ മല തിഹാമയിലെ ഏറ്റവും ഉയരം കൂടിയതാണ്. കഴുകൻ, ഫാൽക്കൻ പോലുള്ള പക്ഷികളുടെ താവളം കൂടിയാണീ മേഖല. പാറകളും കുത്തനെ ചെരിവുകളോട് കൂടിയതാണെന്നതാണ് ഇൗ മലയുടെ സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.