മക്ക: വിശുദ്ധ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. പതിവുപോലെ അറഫ ദിനത്തിലാണ് ഇരുഹറ ം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിെൻറ നേതൃത്വത്തിൽ കിസ്വ അണിയിക്ക ൽ ചടങ്ങ് നടന്നത്. കിസ്വ നിർമാണ വിദഗ്ധരും ടെക്നീഷ്യൻമാരുമായ 160 ഒാളം പോരാണ് ഇതിനായി പ്രവർത്തിച്ചത്. വ്യത്യസ്ത വലുപ്പത്തിലുള്ള നാലു ഭാഗം തുണികളും വാതിൽവിരിയും ചേർന്നതാണ് കഅ്ബയുടെ കിസ്വയെന്ന് മസ്ജിദുൽ ഹറാം കാര്യ അണ്ടർ സെക്രട്ടറി അഹ്മദ് ബിൻ മുഹമ്മദ് അൽമൻസൂരി പറഞ്ഞു.
നാലു ഭാഗം ഒരേ അളവിൽ ചേർത്തു കെട്ടി പഴയ കിസ്വ പതുക്കെ താഴ്ത്തുകയാണ് ചെയ്യാറ്. പിന്നീടാണ് ഖുർആൻ ആലേഖനം ചെയ്ത ബെൽറ്റ് കെട്ടുക. കിസ്വയുടെ ബെൽറ്റ് 16 പ്രധാന കഷണങ്ങളോട് കൂടിയതാണ്. ഇതിനുപുറമേ, മൂലകളിൽ സ്ഥാപിക്കാൻ 18 ഒാളം ചെറിയ കഷണങ്ങളുണ്ട്. 670 കിലോഗ്രാം പട്ടിൽ കറുത്ത നിറത്തിലുള്ള പട്ടിലാണ് കൊത്തുപണികളോടെ കിസ്വ നെയ്തെടുക്കുന്നത്.120 കിലോഗ്രാം സ്വർണ നൂലും 100 കിലോ വെള്ളിയും ചേർക്കുന്നുണ്ട്. 200 ഒാളം പേർ കിസ്വ ഫാക്ടറിയിൽ വിവിധ വകുപ്പുകളിൽ ജോലിക്കുണ്ട്. എല്ലാവരും പരിശീലനം സിദ്ധിച്ച സ്വദേശികളാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.