മക്ക: ഹാജിമാർക്ക് ഏറ്റവും തിരക്കേറിയ ദിനമാണ് ദുൽഹജ്ജ് 10. മുസ്ദലിഫയിൽ രാത്രി കഴി ച്ചുകൂട്ടിയ ഇന്ത്യന്‍ ഹാജിമാർ അവിടെനിന്ന് കല്ലുകൾ ശേഖരിച്ച് അതിരാവിലെ ജംറകൾ ല ക്ഷ്യമാക്കി നീങ്ങും. മെട്രോ സൗകര്യമുള്ള 74,000 ഹാജിമാര്‍ പുലർച്ചക്ക് നേരിട്ടു പിശാചിെൻറ സ്തൂപത്തിലെത്തി ജംറതുൽ അഖബയിൽ കല്ലേറ് കര്‍മം നിര്‍വഹിക്കും. ബാക്കി ഹാജിമാര്‍ മുസ്ദലിഫയില്‍നിന്ന് ബസ് മാര്‍ഗം മിനായിലെ തമ്പുകളില്‍ എത്തി വിശ്രമിച്ചശേഷം ഉച്ചക്കുശേഷമാണ് കല്ലേറ് കര്‍മം നിർവഹിക്കുക.
അതുകഴിഞ്ഞ് ബലിനൽകി മുടി മുണ്ഡനം ചെയ്യും. അതോടെ, ഹജ്ജിന് അർധവിരാമം ആവും. ബലി കൂപ്പണ്‍ നേരേത്ത ഹാജിമാര്‍ക്ക് വിതരണം നടത്തിയിരുന്നു. അതനുസരിച്ച് ബലിയുടെ വിവരങ്ങൾ ഹാജിമാർക്ക് ഇത്തവണ മൊബൈൽ സന്ദേശം വഴി ലഭിക്കാനുള്ള സൗകര്യം ഐ.ഡി.ബി ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കഅബ പ്രദക്ഷിണവും സഫ-മര്‍വകൾക്കിടയിലെ പ്രയാണവും നിർവഹിക്കാൻ ഹജ്ജ് മിഷൻ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ, ഹാജിമാർ സ്വന്തംനിലയിലെത്തി കർമങ്ങൾ നിർവഹിക്കും. അതേസമയം, സൗദി ഹജ്ജ് മന്ത്രാലയത്തിന് കീഴിൽ ഹറമിലേക്കും തിരിച്ചും ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഹജ്ജ് മിഷന് ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടനാവളൻറിയര്മാരും ഹാജിമാരെ തമ്പുകളില്‍ എത്തിക്കുന്നതിനു വഴിയിൽ നിലയുറപ്പിക്കും. എന്നാല്‍, തിരക്ക് ഒഴിവാക്കാന്‍ ത്വാവാഫും സഈയും വരുന്ന മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തീർക്കുന്ന ഹാജിമാരുമുണ്ട്. കല്ലേറ് നടക്കുന്ന ജംറയിലെ തിരക്ക് ഒഴിവാക്കാൻ ഓരോ മക്തബുകൾക്കും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ ഹാജിമാർ ദുൽഹജ്ജ് 10ന് രാവിലെ ആറിനും രാവിലെ 10നും ദുൽ ഹജ്ജ് 11ന് രണ്ടു മുതൽ വൈകീട്ടു ആറിന് ഇടയിലും ദുൽഹജ്ജ് 12ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെയും കല്ലേറ് കർമം തീർക്കണമെന്ന് ഹജ്ജ് മിഷെൻറ പ്രത്യേക നിർദേശമുണ്ട്. കേരള ഹാജിമാർക്ക് ത്വവാഫിനും സഇൗയും ചെയ്യുന്നതിന് വഴി കാണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.