റിയാദ്: പ്രവാസി മലയാളികൾ അണിയിച്ചൊരുക്കിയ, മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ പറയുന്ന ‘മണൽകാറ്റ്’ സംഗീത ആൽബത്തിെൻറ ആദ്യ പ്രദർശനം സംഘടിപ്പിച്ചു. നാദിഷ് മീഡിയയുടെ ബാനറിൽ പ്രവാസികളായ സക്കീർ ദാനത്ത് നിർമിച്ച ആൽബം ശംസുദ്ദീൻ മാളിയേക്കലാണ് സംവിധാനം ചെയ്തത്. താജ് ഇക്ബാലാണ് ഗാനരചന. മുഹ്സിൻ കുരിക്കൾ സംഗീത സംവിധാനവും വിശ്വൻ എടപ്പാൾ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അബു മണ്ണാർക്കാട് ഛായാഗ്രഹണം നിർവഹിച്ചു. അഫ്സൽ ജഹാനാണ് എഡിറ്റിങ് നടത്തിയത്.
ഫിറോസ് ഖാൻ സ്രാമ്പി മേക്കപ്പും അനസ് കരുവാടൻ രൂപകൽപനയും നിർവഹിച്ചു. ശംസുദ്ദീൻ മാളിയേക്കൽ, സക്കിർ ദാനത്ത്, നാസർ വണ്ടൂർ, ജാനിസ് പാലേമാട്, ഷാജി നിലമ്പുർ, ഷീല രാജൻ, മുഹമ്മദ് ഷാദിൻ എന്നിവർ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. പ്രവാസത്തിെൻറ നേർക്കാഴ്ചകൾ വരച്ചുകാട്ടുന്ന പതിനാറോളം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത ശംസുദ്ദീൻ മാളിയേക്കലിെൻറ ആറാമത്തെ സംഗീത ആൽബമാണ് ‘മണൽകാറ്റ്.’ ആറു മിനിറ്റ് ദൈർഘ്യമുള്ള ആൽബത്തിലൂടെ മരുഭൂമിയിൽ ജീവിതം തള്ളിനീക്കുന്നവരുടെ കഥയാണ് വരച്ചുകാട്ടുന്നത്. മലസ് ജരീർ മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ പ്രദർശനം അഷ്റഫ് ഏറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, സുധീർ കുമ്മിൾ, ഷാരോൺ ശരീഫ്, സക്കീർ മണ്ണാർമല, റസാഖ് പൂക്കോട്ടുംപാടം, അഷ്റഫ് എടക്കര തുടങ്ങിയവർ സംസാരിച്ചു. റിൻഷ സഫീർ, സത്താർ മാവൂർ, ഷാജി നിലമ്പൂർ, സലാം പള്ളം, ഷിഹാദ് കൊച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. നാസർ വണ്ടൂർ സ്വാഗതവും ഷാജി നിലമ്പൂർ നന്ദിയും പറഞ്ഞു. ഫഹദ് നീലാഞ്ചേരി അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.