ദമ്മാം: ടാക്സിക്കൂലി നൽകുന്നതിനിടയിൽ 20 റിയാലിെൻറ പേരിൽ തർക്കമുണ്ടാവുകയും ഇന് ത്യക്കാരൻ കൊല്ലപ്പെടുകയും ചെയ്ത കേസിൽ മലയാളി മൂന്നു വർഷമായി ജയിലിൽ. 2016ലെ റമദാ ൻ മാസത്തിൽ വൈകീട്ട് അൽഖോബാറിലെ ഗൊൈസബി ഹോട്ടലിനു സമീപം ഹോട്ടൽ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി അസ്ലംഖാൻ (48) റോഡിൽ തലയിടിച്ചുവീണ് മരിച്ച കേസിലാണ് കണ്ണൂർ ഇര ിട്ടി സ്വദേശി മുഹമ്മദ് റനീസ് (28) ദമ്മാമിലെ സെൻട്രൽ ജയിലിൽ കഴിയുന്നത്.
സ്വകാര്യ ടാക്സി ഒാടിച്ച് ഉപജീവനം നടത്തിയിരുന്നയാളാണ് മുഹമ്മദ് റനീസ്. അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരികെ വന്ന അസ്ലംഖാൻ അൽഖോബാറിലേക്കുള്ള ജോലിസ്ഥലത്തേക്ക് പോകാൻ ദമ്മാം വിമാനത്താവളത്തിൽനിന്ന് റനീസിെൻറ കാറിൽ കയറിയതാണ് സംഭവങ്ങളുടെ തുടക്കം. 70 റിയാൽ കൂലി പറഞ്ഞുറപ്പിച്ചായിരുന്നു യാത്ര. യാത്രക്കിടയിൽ വഴിയിൽനിന്ന് മറ്റൊരു യാത്രക്കാരനെക്കൂടി റനീസ് കയറ്റി. നിശ്ചിതസ്ഥലത്ത് ഇറങ്ങിയ അസ്ലംഖാൻ 50 റിയാൽ മാത്രമേ കൂലിയായി നൽകിയുള്ളൂ. ബാക്കി പണം മറ്റേ യാത്രക്കാരനോട് വാങ്ങാനാണ് അയാൾ നിർദേശിച്ചത്. ഇത് അംഗീകരിക്കാൻ തയാറാവാതെ റനീസ് ബാക്കി 20 റിയാൽകൂടി അസ്ലം ഖാെൻറ കൈയിൽനിന്ന് പിടിച്ചുവാങ്ങിയശേഷം വണ്ടി മുന്നോെട്ടടുത്തു. ഇൗ സമയം കാറിെൻറ ഡോറിൽ ബലമായി പിടിച്ചുനിന്ന അസ്ലംഖാൻ അടിതെറ്റി റോഡിലേക്ക് വീഴുകയായിരുന്നു.
തലയടിച്ചുള്ള ശക്തമായ വീഴ്ചയിൽ തന്നെ മരണം സംഭവിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് റനീസിനെയും സഹയാത്രികനെയും കസ്റ്റഡിയിലെടുത്തു. യാത്രക്കാരനെ കുറ്റക്കാരനല്ലെന്നു കണ്ട് പിന്നീട് വിട്ടയച്ചു. റനീസ് ജയിലിലുമായി. സൗദി ശരീഅ കോടതി മൂന്നു ലക്ഷം റിയാൽ മോചനദ്രവ്യം (ദിയ) വിധിച്ചു. മരിച്ചയാളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരമാണിത്. റനീസ് ഇത് കൊടുത്താൽ മോചനം ലഭിക്കും. മനഃപൂർവമല്ലാത്ത കൊലപാതകമായതിനാൽ നഷ്ടപരിഹാരം നൽകിയാൽ മാപ്പുനൽകാമെന്ന് മരിച്ച അസ്ലംഖാെൻറ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് അസ്ലംഖാെൻറ കുടുംബം. തുകയിൽ ഇളവ് നൽകാൻ ബന്ധുക്കൾ തയാറാെണങ്കിലും മക്കൾ പ്രായപൂർത്തിയാവാതെ ഇതിൽ തീരുമാനമെടുക്കാനാവില്ല എന്നാണ് കോടതിയുടെ നിലപാട്. അതേസമയം, ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് റനീസ്. ഒരു നിമിഷത്തെ കോപം വരുത്തിവെച്ച വലിയ ദുരന്തമോർത്ത് തടവറയിലിരുന്ന് കരയുകയാണ് യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.