?????

വെള്ളിമാട്​കുന്ന്​ സ്വദേശിനിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

ജിദ്ദ: ത്വവാഫ്​ നിർവഹിച്ച്​ കഴിഞ്ഞ ഉടൻ കുഴഞ്ഞുവീണ്​ മരിച്ച കോഴിക്കോട്​ വെള്ളിമാട്​കുന്ന്​ സ്വദേശിനി ആമിനൈയുടെ (72) മൃതദേഹം മക്കയിൽ ഖബറടക്കി. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ആമിനൈ വെള്ളിയാഴ്​ച ജുമുഅക്ക്​ ശേഷം വിടവാങ്ങൽ ത്വവാഫ്​ പൂർത്തിയാക്കിയപ്പോഴാണ്​ കുഴഞ്ഞുവീണത്​. മകൾ സുഹ്​റാബി, മരുമകൻ ഇമ്പിച്ചഹമ്മദ്​, പേരമക്കൾ എന്നിവർക്കൊപ്പമാണ്​ ഉംറക്കെത്തിയത്​. പരേതനായ കളത്തിങ്ങൽ മുഹമ്മദി​​െൻറ ഭാര്യയാണ്​. മജീദ്​, സവാഹിർ, സലാം, ഉസ്​മാൻ,അൻവർ, പരേതനായ ഉമർ, പരേതയായ ആമിന, സുഹ്​റാബി, സൈറ, റഹ്​മത്ത്​, ഷബാന, ഹഫ്​സ, മുംതാസ്​ എന്നിവർ മക്കളാണ്​.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.