തവന്നൂർ സ്വദേശി മക്കയിൽ മരിച്ചു

റിയാദ്​: അൽഖർജിൽ നിന്ന്​ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തവന്നൂർ മറവഞ്ച േരി സ്വദേശിയും കെ.എം.സി.സി നേതാവുമായ വടക്കത്ത് വളപ്പിൽ അബൂബക്കറാണ്​ ഉംറ നിർവഹിക്കുന്നതിനിടെ മരിച്ചത്​. 30 വർഷമായി അൽ-ഖർജിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അൽ-ഖർജ് കെ.എം.സി.സിയുടെ മുൻ പ്രസിഡൻറും നിലവിൽ ഉപദേശക സമിതി ചെയർമാനുമാണ്​. മൂന്ന് വർഷം മുമ്പാണ്​ അവസാനമായി നാട്ടിൽ പോയി വന്നത്​. പുത്തൻ വീട്ടിൽ ഫാത്തിമയാണ് ഭാര്യ. ഖദീജ റാഹിബ, ആയിശ റസാന, റമീസ എന്നിവർ മക്കൾ. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് കെ.എം.സി.സി മക്ക, അൽ-ഖർജ്​, റിയാദ്​ എന്നിവിടങ്ങളിലെ ഭാരവാഹികൾ നേതൃത്വം നൽകുന്നു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.