??????????? ???????? ????? ??????? ??????????????

റിയാദിൽ 86 ബില്യൻ ഡോളർ മുടക്കിൽ നാല് ഭീമൻ പദ്ധതികൾ

റിയാദ്: സൗദി തലസ്ഥാന നഗരി കേന്ദ്രീകരിച്ച്​ നാല് ഭീമൻ പദ്ധതികൾ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. 86 ബില്യൻ മുതൽ മുടക്കിലുള്ള പദ്ധതികൾ ആരംഭിക്കുന്നതോടെ 70,000 തൊഴിലവസരങ്ങൾ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിങ്​ സൽമാൻ പാർക്ക്, ഗ്രീൻ റിയാദ്, സ്പോർട്സ് ലൈൻ, റിയാദ് ആർട്​ എന്നിവയാണ് രാജാവ്​ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ച പദ്ധതികൾ. പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്ത കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പദ്ധതികൾ വിശദീകരിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങൾ, തിയറ്ററുകൾ, മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിക്കും. പദ്ധതി യാഥാർഥ്യമാവുമ്പോൾ റിയാദ് നഗരത്തി​​​െൻറ പച്ചപ്പ് 16 ഇരട്ടി വർധിക്കും.

75 ലക്ഷം മരങ്ങൾ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കും. റിയാദ് നഗരത്തെ തുറന്ന പ്രദർശന നഗരിയായി ഉയർത്തുന്നതിന് 1000 സന്ദർശന സ്ഥലങ്ങൾ നഗരത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കും. നഗരത്തി​​​െൻറ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ച് 135 കിലോമീറ്റർ സ്പോർട്സ് ലൈൻ നിർമിക്കും. ആരോഗ്യമുള്ള തലമുറയെ വളർത്താൻ ഇതിലൂടെ സാധിക്കും. സൈക്കിൾ, കുതിര സവാരി, നടത്തം എന്നിവക്ക് പ്രത്യേക പാതകൾ സ്പോർട്സ് ലൈനി​​​െൻറ ഭാഗമായിരിക്കും. 13.4 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ളതായിരിക്കും കിങ്​ സൽമാൻ പാർക്ക്. സൗദി വിഷൻ 2030​ ​​െൻറ ഭാഗമായാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.