?? ???????? ?? ?????

‘മദാ’ ‘സദാദ്’ സംവിധാനങ്ങൾ സ്വകാര്യവത്​കരിക്കാൻ ആലോചന

റിയാദ്: സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ (സാമ) ഓൺലൈൻ സംവിധാനങ്ങളായ ‘മദാ’ ‘സദാദ്’ എന്നിവ സ്വകാര്യവത്കരിക് കാൻ ആലോചിക്കുന്നതായി സാമ മേധാവി ഡോ. അഹ്‌മദ്‌ അൽ ഖലീഫി വ്യക്തമാക്കി. സർക്കാർ ഫീസുകൾ, പോയിൻറ് ഓഫ് സെയിൽസ് എന്നിവയുടെ ഇടപാടുകൾ നടക്കുന്ന ഇത്തരം സേവനം രാജ്യത്തെ ഭൂരിപക്ഷം സ്വദേശികളും വിദേശികളും അവലംബിക്കുന്നതാണ്. നിലവിൽ മൂന്നര ലക്ഷം വാണിജ്യ സ്ഥാപനങ്ങളിൽ ‘മദാ’ നെറ്റ്‌വർക്​ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് സാമ മേധാവി പറഞ്ഞു. ചെറുകിട സ്ഥാപനങ്ങളിലെ പണമിടപാട് കൂടി ഓൺലൈൻ വഴിയാക്കുന്നതോടെ ഇത് പതിൻമടങ്ങ് വർധിക്കും. രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഓൺലൈൻ പണമടക്കൽ സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്നും അൽ ഖലീഫി പറഞ്ഞു. വാണിജ്യ, നിക്ഷേപ, തദ്ദേശ ഭരണ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. ‘മദാ’ ‘സദാദ്’ പോലുള്ള ഇടപാടുവഴി കഴിഞ്ഞ വർഷം 50 ട്രില്യൻ റിയാലി​​െൻറ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സാമയുടെ കണക്ക്. 2.3 ശതകോടി ഇടപാടുകളാണ് കഴിഞ്ഞ വർഷം നടന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാമ നടത്തിവരുന്ന പരിഷ്‌കരണത്തി​​െൻറ ഭാഗമാണ് സ്വകാര്യവത്കരണത്തെക്കുറിച്ച പഠനമെന്നും അൽ ഖലീഫി കൂട്ടിച്ചേർത്തു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.