വേൾഡ് ഇകണോമിക് ഫോറത്തിൽ സൗദി ഒപ്പുവെച്ചു

റിയാദ്: വേൾഡ് ഇകണോമിക് ഫോറത്തിൽ സൗദി ഒപ്പുവെച്ചു. സ്വിറ്റ്​സർലൻറിലെ ദാവോസിൽ നടക്കുന്ന അന്താരാഷ്​ട്ര സാമ്പത്തിക സമ്മേളനത്തിലാണ്​ സൗദി ധാരണാപത്രത്തിൽ ഒപ്പു വെച്ചത്. സൗദി സംഘത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം അൽ അസ്സാഫാണ് സൗദിക്ക് വേണ്ടി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇതി​​​െൻറ ഭാഗമായി നാലാം വ്യാവസായിക വിപ്ലവ കേന്ദ്രം സൗദിയിൽ നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ സാമ്പത്തിക മേഖലയിലെ സഹകരണത്തിന് വഴിതുറക്കുന്നതായിരിക്കും പുതിയ ധാരണ.

ലോകത്തിലെ വിവിധ സാമ്പത്തിക ഫോറങ്ങളുമായി സഹകരണം ശക്തമാക്കാനും സൗദിക്ക് ഇതിലൂടെ സാധിക്കും. സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണവും വേൾഡ് ഇകണോമിക് ഫോറത്തി​​​െൻറ ലക്ഷ്യമാണ്. ഊർജം, ആരോഗ്യം, സാമ്പത്തിക സംവിധാനങ്ങൾ, കറൻസി എന്നിവയുടെ മേഖലയിലും ഇതിലൂടെ സഹകരണം നിലവിൽ വരും. വ്യാവസായിക വിപ്ലവത്തി​​​െൻറ നേട്ടം പൂർണമായും സൗദിക്ക് ഉപയോഗപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്ന് ഒപ്പുവെക്കൽ ചടങ്ങിന് ശേഷം പുറത്തുവിട്ട പ്രസ്‌താവനയിൽ ഡോ. ഇബ്രാഹിം അൽ അസ്സാഫ് വ്യക്തമാക്കി.


Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.