തീർഥാടകർക്ക്​ താമസ സൗകര്യം മെച്ചപ്പെടുത്താൻ കരാർ

മക്ക: തീർഥാടകർക്ക്​ ഉയർന്ന ​നിലവാരത്തിലുള്ള താമസ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ഹോട്ടൽ രംഗത്തെ വിദഗ്​ധരായ ഒ.​ വൈ.ഒ കമ്പനിയുമായി ഹജ്ജ്​ മന്ത്രാലയം ധാരണയിൽ ഒപ്പുവെച്ചു. ഹജ്ജ്​,ഉംറ മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹ്​ ബിന്ദനും കമ്പനി സി.ഇ.ഒ. റിച്ച്​ ആക്​​റോലും തമ്മിലാണ്​ കരാറിൽ ഒപ്പു​വെച്ചത്​. മക്ക,മദീന, മശാഇർ എന്നിവിടങ്ങളിലെ തീർഥാടകരുടെ താമസ സൗകര്യങ്ങൾ മികച്ചതാക്കുന്നതിന്​ വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നതിനും സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണിത്​. താമസ കെട്ടിടങ്ങൾ പരിശോധിക്കാൻ സംവിധാനങ്ങൾ ഒരുക്കും. ഇതിനായി ഹജ്ജ്​ മന്ത്രാലയത്തി​​​െൻറ സഹകരണത്തോടെ കമ്പനി രൂപവത്​കരിക്കും. ഉംറ മേഖലയിൽ ഭാവിയിലുണ്ടാകുന്ന തീർഥാടകരുടെ വർധനവ്​ കണക്കിലെടുത്താണ്​ പുതിയ കരാർ ഒപ്പുവെക്കൽ. ഹജ്ജ്​ വേളയിൽ ഏകദേശം 7000 ത്തോളം കെട്ടിടങ്ങൾ തീർഥാടകരുടെ താമസത്തിന്​ ഒരുക്കാറുണ്ടെന്നാണ്​ കണക്ക്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.