റിയാദ്: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഒരു ദുരൂഹതയുമില്ലെന്ന് ഉറ്റ സുഹൃത്ത് മെൻറലിസ്റ്റ് ആദി ആദർശ്. ആകസ്മികമായി സംഭവിച്ച അപകടമാണത്. എന്നാൽ ഹിറ്റ് കൂടുതൽ കിട്ടാൻ വേണ്ടി രണ ്ട് ഓൺലൈൻ മാധ്യമങ്ങൾ അപസർപ്പക കഥകളെഴുതി കൂട്ടുകയും ഈഹാപോഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അത് വിശ്വസിച്ച് ചി ല ബന്ധുക്കൾ നിരന്തരം സംശയങ്ങളുന്നയിച്ചപ്പോൾ പുത്ര നഷ്ടത്തിെൻറ കഠിനമായ വേദനയിൽ കഴിയുന്ന ബാലുവിെൻറ അച്ഛൻ സത്യം അറിയണം എന്നാവശ്യപ്പെട്ടതാണ്. എന്നാൽ അതും ദുഷ്പ്രചാരകർ ആയുധമാക്കി. വളരെ കഷ്ടമാണ്. ഒരു വലിയ ദുരന്തം സംഭവിച്ചിട്ട് അഞ്ചാറ് ക്ലിക്ക് കിട്ടാൻ വേണ്ടി ഇത്ര വൃത്തികെട്ട മാധ്യമപ്രവർത്തനം നടത്തുന്നത്.
ഓൺലൈൻ മാധ്യമങ്ങളുടെ തെണ്ടിത്തരമാണത്. ൈഡ്രവർ അർജുനെയും നന്നായി അറിയാം. വളരെ കഷ്ടിച്ചാണ് അവൻ ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാലുകൾ രണ്ടും ഒടിഞ്ഞുതൂങ്ങി. വെറുതെ ഇല്ലാക്കഥകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ബാലുവിെൻറ അച്ഛൻ ആവശ്യപ്പെട്ടതുപോലെ സത്യം എന്താണെന്ന് ലോകം അറിയട്ടെ. ബാലുവിെൻറ വിയോഗം എെൻറ വലിയ നഷ്ടമാണ്. ആ ഷോക്കിൽ നിന്ന് താനിപ്പോഴും പൂർണമായും മുക്തനായിട്ടില്ല. ബാലുവുമായി അഞ്ചുവർഷം നീണ്ട ഉറ്റ ബന്ധമാണ്്. അവനും ഞാനും വേറൊരു കൂട്ടുകാരനും കൂടി ‘എം ഷോ’ എന്ന മൂന്നര മണിക്കൂറിെൻറ ഒരു ബ്രഹ്മാണ്ഡ ഷോ അഞ്ചുവർഷം മുമ്പ് പ്ലാൻ ചെയ്തു. ഞാനും ബാലുവും ചേർന്നാണ് അത് ഡിസൈൻ ചെയ്തത്.
അഞ്ചാറ് രാജ്യങ്ങളിൽ ഷോ ചെയ്തു. ഈ കാലത്തെല്ലാം യാത്രകളധികവും ഒരുമിച്ചായിരുന്നു. മനുഷ്യരെ വേഗത്തിൽ അടുപ്പിക്കുന്നത് യാത്രകളാണ്. അങ്ങനെ ഇഴയടുത്ത ബന്ധമായി. ഞങ്ങൾക്ക് പരസ്പരം എല്ലാമറിയാം. കേരളത്തിൽ നാലിടത്ത് നടത്തിയ ആ ഷോക്ക് ശേഷം വലിയ സീരീസ്, അഞ്ച് ഷോയുടെ ഒരു സീരീസ് പ്ലാൻ ചെയ്യുന്ന സമയത്താണ് ബാലു പോയത്. അവനെ കൊല്ലേണ്ട ആവശ്യം ആർക്കുമില്ലായിരുന്നു. അപകടം ആർക്കാണ് എപ്പോഴാണ് സംഭവിക്കുക എന്ന് പ്രവചിക്കാനാവില്ലല്ലോ. ആകസ്മികമായി സംഭവിച്ചു. അവനും മോളും പോയി. വലിയ ദുരന്തമാണ്. സഹിക്കാൻ കഴിയുന്നതല്ല. എന്നാൽ അത് വിവാദമാക്കുന്നത് നീചതയാണ്. പൊറുക്കാനാവാത്ത തെറ്റ്. ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘എജുകഫെ’ വിദ്യാഭ്യാസ, കരിയർ മേളയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ആദി കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.