ഇകണോമിക്​ സിറ്റിയിൽ ‘ഫാമിലി ഗോൾഫ്​ വില്ലേജ്​ ’​ ഒരുങ്ങി

ജിദ്ദ: അന്താരാഷ്​ട്ര ഗോൾഫ്​ ചാമ്പ്യൻഷിപ്പിന്​ ‘ഫാമിലി ഗോൾഫ്​ വില്ലേജ്​ ’​ ഒരുക്കങ്ങൾ പൂർത്തിയായതായി ഒാർഗ നൈസിങ്​ കമ്മിറ്റി അറിയിച്ചു. കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റിയിലെ റോയൽ ഗ്രീൻ ഗ്രൗണ്ടിൽ​ ജനുവരി 31 നാണ്​ ചാമ് പ്യൻഷിപ്പ്​ ആരംഭിക്കുന്നത്​. നാല്​ ദിവസം നീണ്ടു നിൽക്കും. സൗദിയിലെ ആദ്യത്തെ ഒൗദ്യോഗിക ഗോൾഫ്​ ചാമ്പ്യൻഷിപ്പാണിത്​​. അന്താരാഷ്​ട്ര രംഗത്ത്​ അറിയപ്പെട്ട ഗോൾഫ്​ കളിക്കാർ പ​​​െങ്കടുക്കും. വൻ തുകയാണ്​​ വിജയികൾക്ക്​ സമ്മാനമായി നൽകുക​. മത്സര​ത്തോടനുബന്ധിച്ച്​ എല്ലാ പ്രായത്തിലുമുള്ള ആളുകളെ സ്വീകരിക്കാനാണ്​ ഫാമിലി വില്ലേജ്​​. മത്സരം കഴിഞ്ഞാൻ ഗോൾഫ്​ മത്സര അവലോകനം, കായിക താരങ്ങളുമായുള്ള കൂടിക്കാഴ്​ച, മറ്റ്​ വിവിധ പരിപാടികൾ അരങ്ങേറും.

കുട്ടികൾക്കായി പ്രത്യേക സ്​ഥലവും വില്ലേജിലുണ്ട്​. ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി ഗോൾഫ്​ കമ്മിറ്റിയും അറിയിച്ചു. സൗദി സ്​പോർട്​സ്​ ചരിത്രത്തിൽ വലിയ സംഭവമായിരിക്കും ഇത്​. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗോൾഫ്​ പ്രേമികൾക്ക്​ പുതിയ കവാടം ഇതോടെ തുറക്കും. മാത്രമല്ല, കുടുംബങ്ങൾക്ക്​ വേറി​െട്ടാരു വിനോദത്തെ അടുത്തറിയാനും സാധിക്കും. ഗോൾഫിനെ​ രാജ്യത്തെ പ്രധാന സ്​പോർട്​സ്​ ഇനമായി മാറ്റാനാണ്​ ആഗ്രഹിക്കുന്നത്​. ​ ‘ഫാമിലി ഗോൾഫ് വില്ലേജ്’​ എന്ന ചിന്ത അതി​​​െൻറ ഭാഗമാണ്​​. ചാമ്പ്യൻഷിപ്പിനെ തുടർന്ന്​ വിവിധ പരിപാടികൾ വില്ലേജിലുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​ കൂടുതൽ വിനോദ പരിപാടികൾ ഒരുക്കുമെന്നും അതുസംബന്ധിച്ച്​ ഉടനെ പ്രഖ്യാപനമുണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.