യൂറോ അക്കാദമി കപ്പ്: സ്പോർട്ടിങ് യുണൈറ്റഡിന് വിജയം

ജിദ്ദ: സൗദി അറേബ്യയിൽ നടക്കുന്ന പ്രഥമ പ്രഫഷണൽ അക്കാദമികളുടെ ഫുട്ബാൾ ലീഗിൽ ആദ്യ രണ്ടു റൗണ്ടുകൾ കഴിഞ്ഞപ്പോൾ ഇന്ത്യൻ പ്രതീക്ഷയായ സ്പോർട്ടിങ് യുണൈറ്റഡിന് ജയവും തോൽവിയും. കഴിഞ്ഞ ശനിയാഴ്ച കിങ് അബ്്ദുല്ല യൂണിവേഴ്സിറ്റിയി ൽ നടന്ന രണ്ടാം റൗണ്ട് മത്സരങ്ങളിൽ സീനിയർ, അണ്ടർ 14 കാറ്റഗറികളിൽ സ്പോർട്ടിങ് യുണൈറ്റഡിന് യുവൻറസ് കൗസ്‌റ്റ് അക്ക ാദമിക്കെതിരെ ഉജ്ജ്വല വിജയം. സീനിയർ കാറ്റഗറിയിൽ പരാജയത്തി​​​െൻറ വക്കിൽ നിന്ന്​ വിജയം പിടിച്ചെടുത്ത സ്പോർട്ടിങ് യുണൈറ്റഡ് ടീം മൂന്നിനെതിരെ നാല് ഗോളിനാണ്​ വിജയിച്ചത്. ഇഞ്ചുറി ടൈമിൽ വിജയ ഗോളടക്കം റഖീബ് മുഹൈമിൻ ഹാട്രിക് നേടിയ മത്സരത്തിൽ വസീം ഇർഷാദി​​​െൻറ വകയായിരുന്നു നാലാം ഗോൾ. ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ കളി ആവേശകരമായിരിന്നു. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ യുവൻറസ് ലക്ഷ്യം കണ്ടു.

ഗോൾ വഴങ്ങിയതോടെ ശക്തമായി തിരിച്ചടിച്ച സ്പോർട്ടിങ് കുട്ടികൾക്കു മുന്നിൽ ആദ്യ അവസരം തുറന്നു കിട്ടിയത് പതിനൊന്നാം മിനുട്ടിൽ, വലതു വിങ്ങിൽ നിന്നും ജാസിം ഷിനാസ് ഉയർത്തി നൽകിയ പന്ത് കണക്ട് ചെയ്ത റഖീബ് മുഹൈമിൻ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു അവസരം നഷ്​ടപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത നിമിഷം റഖീബിലൂടെ സമനില ഗോൾ നേടി. പകുതി സമയത്തു ടീമുകൾ രണ്ടു ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി സിദ്ദാർഥ് ഭാസ്‌കർ പാഴാക്കി . ഇഞ്ചുറി ടൈമിൽ റഖീബിലൂടെ തന്നെയായിരുന്നു വിജയ ഗോൾ. അണ്ടർ 14 ൽ സ്പോർട്ടിങ് ബി ടീം യുവൻറസ് ബി ടീമിനെ മടക്കമില്ലാത്ത അഞ്ചു ഗോ ളിനാണ്​ തകർത്തത്. ഇരു അക്കാദമിയുടെയും രണ്ടാം നിരക്കാർ തമ്മിലുള്ള മത്സരത്തിൽ സ്പോർട്ടിങ്ങിനു വേണ്ടി 12 വയസിന് താഴെ കുട്ടികളാണ് കളിച്ചത്.

ഗോൾ കീപ്പർ മുആദ് ഷബീർ അലിയുടെ നേതൃത്വത്തിലുള്ള 16 അംഗ ടീമിൽ രണ്ടു പേരൊഴികെ മുഴുവൻ കളിക്കാരും 2007 ശേഷം ജനിച്ച കുട്ടികളാണ്. റാമി ഷഫീഖി​​​െൻറ ഇരട്ട ഗോളുകളും മുഹമ്മദ് മുജീബ്റഹ്​മാൻ, അദ്‌നാൻ അൻവർ, സാഹി ലുഖ്‌ഹ്​മാൻ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി. മധ്യ നിരയിൽ ആമിർ മുജീബ്‌റഹ്​മാനും നിറഞ്ഞു കളിച്ചു. യുവൻറസ് കുട്ടിപ്പട്ടാളത്തിന് ഒരവസരവും നൽകാതെ പ്രധിരോധ നിരയിൽ ഫാദി അഷ്റഫും ബാസിൽ ബഷീറും നവദേവ്‌ സന്തോഷ് കുമാറും ജോവിതർ ജോസഫും മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ റൗണ്ട് മത്സരങ്ങളിൽ അണ്ടർ 16 കാറ്റഗറിയിൽ യുവൻറസ് ജിദ്ദ അക്കാദമിയുമായി സ്പോർട്ടിങ് യുണൈറ്റഡ് 8^9 നും അണ്ടർ 14 കാറ്റഗറിയിൽ ജെ.കെ.എസ് അക്കദമിയുമായി 3^4 നും പരാജയപ്പെട്ടിരുന്നു. അടുത്ത മാസം ഒമ്പതിന് എ.സി മിലൻ അക്കാദമിക്കെതിരെ ജിദ്ദയിലാണ് സ്പോർട്ടിങ് യുണൈറ്റഡി​​െൻറ അടുത്ത മത്സരം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.