ജെ.എസ്.സി ഫുട്്ബാൾ: മമ്പാട് ഫ്രണ്ട്സ് ജേതാക്കൾ

ജിദ്ദ: ജെ.എസ്.സി ഐ.എസ്​.എം ഫുട്ബാൾ അക്കാദമി 40പ്ലസ്​ സീനിയർ സോക്കർ ലീഗിന് ആവേശകരമായ സമാപനം. ഹെഡ് ബോൾ സെമിഫൈനൽ മത ്സരത്തിൽ ബ്ലൂ സ്​റ്റാർ -ബ്ലാസ്​റ്റേഴ്‌സ് വിജയികളായി. അണ്ടർ 17 മത്സരത്തിൽ ഇന്ത്യൻ ഇലവൻ ഒന്നിനെതിരെ മൂന്നു ഗോളി ന് സീദി ഇലവനെ തോൽപിച്ചു. കബീർ കൊണ്ടോട്ടി, സിറാജ്, ബിജു രാമന്തളി, പി.വി അഷ്‌റഫ്, അലി തേക്കുതോട്, ഇസാം മുഹമ്മദ് തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.
ഇടവേളയിൽ നടന്ന ആവേശകരമായ കമ്പ വലി മത്സരത്തിൽ കസവ്​ കാളിക്കാവിനെ യുനൈറ്റഡ് ജിദ്ദ പരാജയപ്പെടുത്തി. കബീർ കൊണ്ടോട്ടി മത്സരം നിയന്ത്രിച്ചു. സൗദി ഗസറ്റ് സ്പോർട്സ് എഡിർ കെ.ഒ പോൾസൺ മത്സരം ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിൽ റാം നാരായൺ അയ്യർ, ഡോ. അഹമ്മദ് ആലുങ്ങൽ, ടി.പി ബഷീർ, പി. ഷംസുദ്ദിൻ, പി.എം മായിൻകുട്ടി, വിലാസ് അടൂർ തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു . 40 പ്ലസ് ഫൈനലിൽ ബ്ലാസ്​റ്റേഴ്‌സ് എഫ്.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് മമ്പാട് ഫ്രണ്ട്സ് പരാജയപ്പെടുത്തി.

24ാം മിനുട്ടിൽ റസാക്കും 30, 42 മിനിറ്റുകളിൽ അൻവറും ഗോൾ നേടി. മമ്പാട് ഫ്രണ്ട്​സി​​​െൻറ റസാക്ക് മികച്ച കളിക്കാരനായി. ഫ്രണ്ട്സ് മമ്പാടി​​​െൻറ റഷീദ് മികച്ച ഗോൾ കീപ്പർ ആയും, ഹാരിസ് ഫോർവേഡായും ജെ.എസ്.സി യുടെ അയൂബ് മികച്ച ഡിഫൻഡർ ആയും ബ്ലൂ സ്​റ്റാറി​​െൻറ മൻസൂർ മികച്ച മിഡ് ഫീൽഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമ​​െൻറിലെ മികച്ച കളിക്കാരനായി ബ്ലൂ സ്​റ്റാറി​​െൻറ മൻസൂറിനെ തെരഞ്ഞെടുത്തു. വിജയകൾക്ക്​ രാംനാരായണ അയ്യർ, താമർ ഗ്രൂപ്പ് പ്രതിനിധി ടി.പി ബഷീർ, ഗൾഫ്​ മാധ്യമം ബ്യൂറൊ ചീഫ്​ പി. ഷംസുദ്ദിൻ, പി.എം മായിൻകുട്ടി (മലയാളം ന്യൂസ് ), നിസ്സാം മമ്പാട്, കെ.ടി .എ മുനീർ, ജാഫർ അഹമ്മദ്, ബഷീർ മച്ചിങ്ങൽ, പ്രവീൺ പത്മൻ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സാമിർ കണ്ണൂർ, ജാസിം ഹാരിസ്, ബാസിൽ ബശീർ, റാഫി ബീമാപള്ളി തുടങ്ങിയവർ നേതൃത്വം നൽകി. ജെ.എസ്​ സി ടൂർണമ​​െൻറിലുടനീളം സഹായ ഹസ്തവുമായി കൂടെ നിന്ന നാലു കുട്ടികൾക്ക്​ ജെ.-എസ്.സി പ്രസിഡൻറ് ജാഫർ അഹമ്മദ് ഉപഹാരങ്ങൾ നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.