യാമ്പു: കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് സാഹിത്യോത്സവിൽ ജിദ്ദ സെൻട്രൽ ചാമ്പ്യന്മാരായി. മുന്നൂറോളം പ േർ പങ്കെടുത്തു. മദീന, മക്ക എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 30 പോയിൻറ് നേടിയ സ ുമയ്യ രാമനാട്ടുകര (മക്ക) സർഗ പ്രതിഭയും, 28 പോയിൻറ് നേടിയ മുസ്തഫ തൂത (മക്ക) കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഐ.സി. എഫ് യാമ്പു സെൻട്രൽ സെക്രട്ടറി ഹഖീം പൊന്മള പാതക ഉയർത്തി. നൗഫൽ എറണാകുളം അധ്യക്ഷത വഹിച്ചു. ഐ.സി എഫ് മദീന പ്രോവിൻസ് സെക്രട്ടറി മുസ്തഫ കല്ലിങ്ങൽപറമ്പ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കൊടിയത്തൂർ, മുഹ്സിൻ സഖാഫി, ഫൈസൽ വാഴക്കാട്, ശരീഫ് കൊടുവള്ളി എന്നിവർ സംസാരിച്ചു.
സാസ്കാരിക സമ്മേളനം യാമ്പു അൽ മനാർ ഇൻറർ നാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ ഉദ്‌ഘാടനം ചെയ്തു. സൗദി വെസ്റ്റ് നാഷനൽ ചെയർമാൻ ത്വൽഹത്ത് കൊളത്തറ അധ്യക്ഷത വഹിച്ചു. ലുഖ്മാൻ വിളത്തൂർ, സി.സി.ഡബ്ല്യു അംഗം ശങ്കർ എളങ്കൂർ, ഒ. ഐ. സി. സി യാമ്പു പ്രസിഡൻറ് അസ്‌കർ വണ്ടൂർ, കെ. എം.സി. സി യാമ്പു വൈസ് പ്രസിഡൻറ് നാസർ നടുവിൽ, ഗൾഫ് മാധ്യമം റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ്, സിദ്ദീഖുൽ അക്ബർ, സാബുവെളിയം, അബ്‌ദുറഹ്‌മാൻ സഖാഫി ചെമ്പ്രശ്ശേരി എന്നിവർ സംസാരിച്ചു. സിറാജ് വേങ്ങര,സുജീർ പുത്തൻപള്ളി, കബീർ ചേളാരി, മഹ്‌മൂദ് സഖാഫി മാവൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സൽമാൻ വെങ്ങളം സ്വാഗതവും ബഷീർ തൃപ്രയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.