പെനാൽറ്റി ഷൂട്ടൗട്ടിൽ നവാരിയ്യ എഫ്.സിക്ക് ജയം

മക്ക: ‘സൗഹൃദം ആഘോഷിക്കൂ’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മക്ക ഏരിയ കമ്മിറ്റി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മക്ക ഷാരൽ ഹജ്ജ് ഫ്ലഡ്​ലിറ്റ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രഗത്ഭ ടീമുകൾ മാറ്റുരച്ചു. ആവേശകരമായ കലാശപ്പോരാട്ടത്തിൽ പൂക്കാട്ടിൽ എഫ്.സിയെ പരാജയപ്പെടുത്തി നവരിയ എഫ്. സി കിരീടവും പ്രൈസ്മണിയും നേടി. മക്ക ഏരിയ പ്രസിഡൻറ്​ ഖലീൽ ചെമ്പയിൽ, സോഷ്യൽ ഫോറം പ്രസിഡൻറ് അൻവർ മഞ്ചേരി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. അബ്​ദുൽ സലാം മിർസ, ഫദൽ നിരോൽപാലം, അഷ്റഫ് തിരൂർ, ബഷീർ കാവനൂർ, സുഹൈൽ പട്ടർക്കടവ്, മുസ്തഫ, ജാഫർ ചാവക്കാട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.