ജിദ്ദ: സുൽത്താൻ ബത്തേരി മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ പി.ടി മുഹമ്മദ് അനുസ്മരണവും പ്രാർഥന സദസും സംഘടിപ് പിച്ചു. നീണ്ട 42 വർഷം പ്രവാസിയായിരിക്കെ നിയമ പ്രശ്നങ്ങളിൽ കുടുങ്ങി ജയിലുകളിൽ അകപ്പെട്ടിരുന്ന പ്രവാസികളുടെ വിഷ യങ്ങളിൽ നിയമപരമായ ഇടപെടൽ നടത്തി മോചിപ്പിക്കുന്നതിന് പി.ടി മുഹമ്മദ് നടത്തിയ ശ്രമങ്ങൾ വിലപ്പെട്ടതായിരുന്നു എന്ന് യോഗം അനുസ്മരിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്‌ഘാടനം ചെയ്തു. സുലൈമാൻ അഹ്സനി പ്രാർഥനക്ക് നേതൃത്വം നൽകി .
നൗഷാദ് നെല്ലിയമ്പം ഖിറാഅത് നടത്തി. മണ്ഡലം പ്രസിഡൻറ് റിയാസ് കല്ലിടുമ്പൻ വേങ്ങൂർ അധ്യക്ഷത വഹിച്ചു. അസീസ് ഖുൻഫുദ, ജില്ല കെ.എം.സി.സി ഭാരവാഹികളായ മുജീബ് കേളോത്ത്, ശറഫു മേപ്പാടി, മഹമൂദ് മണിമ, പി.ടി ഷഫീഖ് നായ്ക്കെട്ടി, ഷിഹാബ് ആലുങ്ങൽ, എൻ. സൈദലവി മാതമംഗലം, ശറഫുദ്ദീൻ പൊഴുതന, റസാഖ് അണക്കായി, ലത്തീഫ് വെള്ളമുണ്ട, മണ്ഡലം ഭാരവാഹികളായ അബ്ദുൽ അലി നായ്ക്കെട്ടി, നാസർ നായ്ക്കെട്ടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നിഷാബ് പഴൂർ സ്വാഗതവും എം. ഷൗക്കത്ത് ചീരാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.