മെർകുറി മലിനീകരണം: സൗദി അന്താരാഷ്​ട്ര കരാറിൽ ഒപ്പുവെക്കും

റിയാദ്​: മെര്‍ക്കുറി കാരണമുണ്ടാകുന്ന മലിനീകരണം തടയായുന്നതിന്​ അന്താരാഷ്​ട്ര കരാറിൽ ഒപ്പുവെക്കാന്‍ സൗദി അറ േബ്യ തീരുമാനിച്ചു. അന്താരാഷ്​ട്ര കസ്​റ്റംസ് സഹകരണ കരാറിലും രാജ്യം ഭാഗമാകും. ചൊവ്വാഴ്​ച സൽമാൻ രാജാവി​​​െൻറ അ ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെർകുറിയുടെ പരിസ്ഥിതി സുരക്ഷയുമായി ബന്ധപ്പെട്ട് ജപ്പാനില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറാണ് ‘മിനാമത്ത’. 128 രാജ്യങ്ങള്‍ ഇതി​​​െൻറ ഭാഗമാണ്. ഇതിലാണ് സൗദിയും പങ്കു ചേരാന്‍ തീരുമാനിച്ചത്.

2013ൽ ജപ്പാനിൽ രൂപപ്പെട്ട കരാര്‍ 2017 ലാണ് പ്രാബല്യത്തിലായത്. സൗദി ശൂറ കൗൺസിൽ രണ്ട് മാസം മുമ്പ് തീരുമാനത്തിന് ശിപാർശ സമർപിച്ചിരുന്നു. അന്താരാഷ്​ട്ര കസ്​റ്റംസ് സഹകരണത്തി​​​െൻറ ഭാഗമായി വിവിധ ലോക രാഷ്​ട്രങ്ങളുമായി ധാരണയിലെത്താനും മന്ത്രിസഭ തീരുമാനിച്ചു. ധനകാര്യ മന്ത്രിയോ അദ്ദേഹത്തി​​​െൻറ പ്രതിനിധിയോ ഇക്കാര്യത്തിൽ വിവിധ രാഷ്​ട്രങ്ങളുമായി ചർച്ച നടത്തും. വാണിജ്യ മേഖലയിലെ സഹകരണത്തി​​​െൻറ ഭാഗമായാണ് വിവിധ രാജ്യങ്ങളുമായി കസ്​റ്റംസ് സഹകരണം ശക്തമാക്കുന്നത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.