ബൈ ബൈ കിടിലൻ കഫെ

റിയാദ്​: അപൂർവ ചരിത്രം രചിച്ച് ഗൾഫ്​ മാധ്യമം ഒരുക്കിയ വിദ്യാഭ്യാസ കരിയർ മേള ‘എജുകഫെ’ മൂന്നാം പതിപ്പിന്​ റിയാ ദിൽ സമാപനം. റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ ബോയ്​സ്​ സ്​കൂളിൽ വിദ്യാഭ്യാസ, കരിയർ വിഷയങ്ങളിൽ ക്ലാസുകളും കൗൺസലിങ്​, എ ക്​സ്​പോ പരിപാടികളുമായി ശനിയാഴ്​ച രാവിലെ ആരംഭിച്ച മേള ഞായറാഴ്​ച ഷാർജ ഇസ്​ലാമിക്​ ബാങ്ക്​ വൈസ്​ പ്രസിഡൻറ്​ ഡ ോ. സംഗീത്​ ഇബ്രാഹീം ‘സ്​മാർട്ട്​ കരിയർ സെലക്​ഷൻ സ്​ട്രാറ്റജീസ്​’ എന്ന വിഷയത്തിൽ നടത്തിയ ക്ലാസോടെയാണ്​ അവസാനിച്ചത്​. സ്​കൂൾ ഒാഡിറ്റോറിയത്തിൽ രാവിലെ 10.45ന്​ തുടങ്ങിയ ക്ലാസ്​​ വേദിയിലെ പ്രഭാഷണമെന്ന പതിവ്​ ശൈലി വിട്ട്​ കുട്ടികളുടെ ഇടയിലേക്കിറങ്ങിയുള്ള സംവാദമാക്കി ഡോ. സംഗീത്​ മാറ്റിയപ്പോൾ ഒാഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും സ്വയം മറന്ന്​ അതിൽ മുഴുകി. ത​​​െൻറ അഭിപ്രായങ്ങൾ അടിച്ചേൽപിക്കുന്നതിന്​ പകരം കുട്ടികളെ കൊണ്ട്​ ചോദ്യം ചോദിപ്പിച്ചും എതിർ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകിയും അദ്ദേഹം വാദപ്രതിവാദത്തി​​​െൻറ ചൂടേറിയ യുദ്ധമുഖം തുറന്നതോടെ രണ്ട്​​ മണിക്കൂറി​​​െൻറ ദൈർഘ്യം മിഠായി പോലെ പെ​െട്ടന്നലിഞ്ഞുതീർന്നു.

‘ഞാൻ മികച്ചയാളാണ്​’ എന്ന്​ ഒാരോരുത്തരും കരുതിയാൽ അത്​ ആത്മവിശ്വാസത്തിന്​ കരുത്തുപകരുമെന്ന്​ ഡോ. സംഗീത്​ പറഞ്ഞപ്പോൾ ഒരാളിലെ മികവ്​ വിലയിരുത്തേണ്ടത്​ മറ്റുള്ളവ​രല്ലെ എന്ന്​ ചോദിച്ചു ഒരു മിടുക്കൻ അദ്ദേഹത്തെ നേരിട്ടു. സ്വയം പ്രചോദിപ്പിക്കാൻ പക്ഷേ, കരുത്തുള്ള ആത്മവിശ്വാസമുണ്ടാകണമെന്നും അതിന്​ സ്വന്തം മികവിനെ അവനവൻ തന്നെ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം സമർഥിച്ചു. ഇന്ന്​ മിക്ക ലോകോത്തര കമ്പനികളുടെയും ഉന്നത പദവികളിൽ വിരാജിക്കുന്നത്​ ഇന്ത്യാക്കാരാണെന്ന്​ അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്​ഥരെ മാത്രമല്ല കമ്പനി ഉടമകളെയും ലോകത്തിന്​ സമ്മാനിക്കാൻ ഇന്ത്യക്ക്​ കഴിയേണ്ടതല്ലേ എന്നൊരു വിദ്യാർഥി ചോദ്യമുയർത്തി. അവിടെയുള്ള വിദ്യാർഥികളിൽ എത്ര പേർ ഭാവി വാണിജ്യ സംരംഭകരാകാൻ ആഗ്രഹിക്കുന്നു എന്ന മറുചോദ്യം കൊണ്ടാണ്​ അദ്ദേഹം അതിനെ നേരിട്ടത്​.

വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമുയർത്തിയ കൈയ്യുകളുടെ എണ്ണം ചൂണ്ടി ഇതുകൊണ്ടാണ്​ ഇന്ത്യയിൽ നിന്ന്​ ലോകത്തിന്​ തൊഴിലെടുക്കന്നവരെ മാത്രം കിട്ടുന്നതെന്ന്​ അദ്ദേഹം സമർഥിച്ചു.പാഷനും പ്രഫഷനും തമ്മിലുള്ള ഡിബേറ്റാണ്​ ഏതൊരാളുടെ ഉള്ളിലുണ്ടാവേണ്ടതെന്നും എങ്കിലേ വിജയിക്കാനാവൂ എന്നും അദ്ദേഹം കുട്ടികൾക്ക്​ പറഞ്ഞുകൊടുത്തു. 20ഒാളം വിദ്യാർഥികൾ അദ്ദേഹവുമായി ഡിബേറ്റ്​ നടത്തി. ഡോ. സംഗീത്​ ഇബ്രാഹിമിന്​ സ്​കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത്​ പർവേസ്​ എജുകഫെ മുദ്ര പതിപ്പിച്ച ഫലകം സമ്മാനിച്ചു. മേളയിലെ രണ്ടുദിവസത്തെയും മുഴുവൻ സെഷനുകളിലെയും അവതാരകരായിരുന്ന വിദ്യാർഥിനികൾ ഹനാനും ഹനിയക്കും ഡോ. സംഗീത്​ ഫലകങ്ങൾ നൽകി. ഇലക്​ട്രോണിക്​ എൻജിനീയറിങ്ങിൽ ബിരുദവും മാർക്കറ്റിങ്ങിലും ഹ്യൂമൻ റിസോഴ്​സ്​ മാനേജ്​മ​​െൻറിലും എം.ബി.എയും ‘എംപ്ലോയീ എൻഗേജ്​മ​​െൻറ്​ ആൻഡ്​ റീടെൻഷൻ’ എന്ന വിഷയത്തിൽ ഗവേഷണ ബിരുദവും നേടിയ ഡോ. സംഗീത്​ സൈക്കോളജിയിലും ന്യൂറോ ലിങ്​സ്​റ്റിക്​ പ്രോഗ്രാമിങ്​ (എൻ.എൽ.പി) പോലുള്ള വ്യക്​തിത്വ വികാസ പരിശീലനത്തിലും അന്താരാഷ്​ട്ര അക്രഡിറ്റേഷൻ ലഭിച്ച പരിശീലകനാണ്​. സമാപന പരിപാടിയിൽ ‘ഗൾഫ്​ മാധ്യമം’ ചീഫ്​ എഡിറ്റർ വി.കെ ഹംസ അബ്ബാസ്​ പ​െങ്കടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.