70,000 സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കും -തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം സാധ്യമല്ലാത്ത അപൂര്‍വം തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ 70,0 00 സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നിബന്ധനകള്‍ക്ക് വിധേയമായാണ് പുതിയ വിസ നല്‍കുക. നിതാഖാത്ത് വ്യവസ്ഥയില്‍ പ്ലാറ്റിനം, ഉയര്‍ന്ന പച്ച ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്വദേശിവത്കരണത്തി​​​െൻറ ഭാഗമായി ഇത്തരം അപൂര്‍വ തൊഴിലുകളില്‍ നിന്ന് വിദേശികള്‍ രാജ്യം വിട്ടതി​​​െൻറ രേഖയും വിസ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം. സ്വദേശികള്‍ ലഭ്യമല്ലാത്ത തൊഴിലുകളില്‍ ജോലിക്കാരെ ലഭിക്കാതെ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രയാസപ്പെടാതിരിക്കാനാണ് പുതിയ തീരുമാനമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വിശദീകരിച്ചു.

അതേസമയം വിദേശ റിക്രൂട്ടിങ് അനിയന്ത്രിതമായി വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിതാഖാത്ത് വ്യവസ്ഥയില്‍ പ്ലാറ്റിനം ഗണത്തിലുള്ള 28,000 സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന പച്ച ഗണത്തിലുള്ള 42,000 സ്ഥാപനങ്ങള്‍ക്കുമാണ് പുതിയ ആനുകൂല്യമനുസരിച്ച് വിസ ലഭിക്കുക. നിതാഖാത്ത് കാരണമായി സൗദി വിട്ട അപൂര്‍വം തൊഴിലുകളിലുള്ളവര്‍ക്ക് പകരം വിസ എന്ന പരിഗണനയിലാണ് മന്ത്രാലയം ഈ ആനുകൂല്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2018 സെപ്തംബറില്‍ മന്ത്രാലയം വിശദമാക്കിയ 68 ഇന തൊഴില്‍ നയത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇന്ത്യക്കാരുൾപെടെ വിദേശി വിദഗ്​ധ തൊഴിൽ മേഖലയിലുള്ളവർക്ക്​ സന്തോഷം നൽകുന്നതാണ്​ പുതിയ തീരുമാനം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.