യാമ്പു: പതിമൂന്നാമത് യാമ്പു പുഷ്പമേള ഫെബ്രുവരി 28 ന് ആരംഭിക്കുമെന്ന് സംഘാടക സമിതി അധ്യക്ഷൻ എൻജി. സ്വാലിഹ് അൽ സ ഹ്‌റാനി അറിയിച്ചു. യാമ്പു റോയൽ കമീഷൻ ഒരുക്കുന്ന മേള മാർച്ച് 30 വരെ തുടരും. പതിവുപോലെ വിപുലമായ ഒരുക്കങ്ങളാണ് നടന് നുവരുന്നത്.
സന്ദർശകരെ ആകർഷിക്കാൻ വ്യത്യസ്തമായ പരിപാടികൾ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രകൃതി വിഭവങ്ങളോടും സസ്യങ്ങളോടും പൂക്കളോടും ഉണ്ടാവേണ്ട സ്‌നേഹം സമൂഹത്തിൽ വളർത്തിക്കൊണ്ടു വരികയാണ് മേളയുടെ ലക്ഷ്യം. വൈവിധ്യമാർന്ന പൂക്കളുടെ അപൂർവ ശേഖരം മേളയിൽ ഉണ്ടാവും.
കലാ വിനോദ മത്സരങ്ങളും സ്റ്റേജ് പരിപാടികളും ഒരുക്കും. വിനോദങ്ങൾക്കും ഭക്ഷണ ശാലകൾക്കും വിവിധ ഇനം കച്ചവട സ്റ്റാളുകൾക്കും പ്രത്യേക ഏരിയയും മേളയോടനുബന്ധിച്ച് സംവിധാനിക്കുന്നുണ്ട്. സൗദി ഭരണകൂടത്തിെൻറ ഊർജ മന്ത്രാലയ വിഭാഗം, യാമ്പു റോയൽ കമീഷൻ, വ്യവസായ- മിനറൽ റിസോഴ്‌സ് വിഭാഗം എന്നിവരുടെ സംയുക്ത സംഘാടക സമിതിയാണ് മേളയുടെ വിജയത്തിനാവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. റോയൽ കമീഷനിലെ അൽ മുനാസബാത്ത് പാർക്കിലാണ് ഇത്തവണയും മേളക്ക് വേദിയൊരുങ്ങുന്നത്. പൂക്കളുടെയും ഉദ്യാനങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ഒരുക്കി വർഷം തോറും സംഘടിപ്പിക്കുന്ന യാമ്പു പുഷ്പമേള ദേശീയ ശ്രദ്ധ ആകർഷിച്ച മേളയായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.