ഗിന്നസിലെ ഡോ. ജോൺസൻ ജോർജ്​ ഇതാ ഇവിടെ

ദമ്മാം: മനുഷ്യ പരിണാമ ചരിത്രം പറഞ്ഞ ‘ഞാൻ ആരാണ് ’എന്ന ഗാനചിത്രീകരണത്തിൽ 45 വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഗിന്നസ ് ബുക്കിൽ ഇടം നേടിയ ഡോ. ജോൺസൻ ജോർജ്​ ദമ്മാമിൽ. കൊട്ടാരക്കര ലോട്ടസ് ഹാർട്ട് ഹോസ്പിറ്റലിലെ കാർഡിയോളജിസ്​ റ്റ്​ ഡോ. ജോൺസൻ ജോർജ്​ കൊല്ലം പൈതൃകത്തി​​െൻറ ക്ഷണം സ്വീകരിച്ചാണ് സൗദിയിലെത്തിയത്. ജീവിത യാത്രയുടെ സങ്കീർണതകളിൽ മനുഷ്യ ജീവിതത്തി​​െൻറ ദൗത്യമെന്തന്ന ചോദ്യത്തിന്​ ഉത്തരം തേടിയുള്ള യാത്രയാണ് ഇങ്ങനെയൊരു പാട്ടി​​​െൻറ ചിത്രീകരണത്തിന് പ്രേരിപ്പിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്തംബർ 18 നാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച രേഖകൾ ൈകപറ്റിയത്. ഷാജി വി എൽ രചനയും, വേണുഗോപാൽ സംഗീതവും നിർവഹിച്ച് ബിജു നാരായണൻ ആലപിച്ച ‘ഞാൻ ആരാണ്’ എന്ന ഗാനചിത്രീകരണത്തിലാണ് ഡോ. ജോൺസൻ വിവിധ വേഷങ്ങൾ പകർന്നാടിയത്.

27 ദിവസം കൊണ്ടാണ് കേവലം അഞ്ചു മിനിട്ട് ​ൈദർഘ്യമുള്ള ഗാനചിത്രീകരണം പൂർത്തിയാക്കിയത്. ആദിമനുഷ്യനിൽ നിന്ന് ആധുനിക മനുഷ്യനിലേക്കുള്ള പകർന്നാട്ടത്തിനിടയിൽ ഇന്ത്യയിലെ വർത്തമാന കാലങ്ങളിലെ കാഴ്ചകളെ ചിത്രീകരിക്കുകയാണ് ഇതിലൂ​െട ചെയ്യുന്നത്. ശ്രീബുദ്ധൻ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു, മദർ തേരേസ, മുൻരാഷ്​ട്രപതി അബ്​ദുൾ കലാം തുടങ്ങി നിരവധി പേർ ഇതിൽ മിന്നി മറയുന്നുണ്ട്​. ഡോ. ജോൺസനാണ് ഇൗ വേഷങ്ങളിലൊക്കെ എത്തുന്നത്. അവസാനം, ഹരിയാനയിൽ മരണപ്പെട്ട ഭാര്യയുടെ ശവവും ചുമന്ന്​ നടക്കേണ്ടി വന്ന ഹതഭാഗ്യനായ കർഷകനും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്​. വർത്തമാന കാല ഭാരതം നേരിടുന്ന ദുരിതങ്ങൾ കണ്ട്​ പ്രതിമയിൽ നിന്ന്​ ഗാന്ധിജി ഇറങ്ങി നടക്കുകയാണ്​. താങ്കൾ എവിടേക്കാണ്​ പോകുന്നത്​ എന്ന ചോദ്യത്തിന്​ ഇങ്ങനെയൊരു ഭാരതത്തിൽ എനി​ക്കെങ്ങനെ രാഷ്​ട്രപിതാവായി ഇരിക്കാൻ പറ്റും എന്ന മറുചോദ്യമാണ്​ ഗാന്ധിജി ഉന്നയിക്കുന്നത്​.

കേവലം ഒരു ഗാനചിത്രീകരണം എന്നതിനപ്പുറം ചുറ്റുവട്ടത്തെ അനീതികൾക്കെതിരെ പോരാട്ടമുയർത്തുന്നു ഇൗ കലാസൃഷ്​ടി. ചെറുപ്പം മുതൽ നാടകങ്ങളിലും മറ്റും അഭിനയിച്ച ഡോ. ജോൺസൻ അഭിനയം ത​​​െൻറ ഇഷ്​ട​ മേഖലയായി കൊണ്ടു നടക്കുന്ന ഒരാളാണ്​. ജീവിതത്തി​​​െൻറ സർവ സൗഭാഗ്യങ്ങളേയും വിട്ട്​ ഒറ്റ നിമിഷത്തിൽ ജീവിതത്തിൽ നിന്ന്​ പടിയിറങ്ങി പോരേണ്ടി വരുന്നവരുടെ ജീവിതാനുഭങ്ങളാണ്​ ഇത്തരത്തിൽ ഒരു ചിന്ത തന്നിലേക്ക്​ ഇട്ടതെന്ന്​ ഡോക്​ടർ പറയുന്നു. ഗിന്നസ്​ ബുക്കിൽ കയറിക്കൂടുക എന്നതല്ലായിരുന്നു ലക്ഷ്യം. എന്നാൽ ചിത്രീകരണം മുന്നോട്ട്​ പോയതോടെ ഇതൊരു അപൂർവ പ്രതിഭാസമെന്ന തിരിച്ചറിവിലാണ്​ ഗിന്നസ്​ ബുക്ക്​ അധികൃതരുമായി ബന്ധപ്പെട്ടത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.