മക്കയിൽ ഭക്ഷ്യഗോഡൗൺ അടച്ചു പൂട്ടി; 1860 കിലോ ചെമ്മീൻ പിടിച്ചെടുത്തു

മക്ക​: അനധികൃതമായി പ്രവർത്തിച്ച ഭക്ഷ്യ ഗോഡൗൺ ​ശൗഖിയ ബലദിയ അടച്ചൂപൂട്ടി. അൽവസീഖ്​ മേഖലയിലാണ്​ ലൈസൻസില്ലാതെ പ്രവർത്തിച്ച ഗോഡൗൺ കണ്ടെത്തിയത്​. ഉപയോഗയോഗ്യമല്ലാത്ത കേടായ 1860 കിലോ ചെമ്മീൻ പിടിച്ചെടുത്തു. ഇവ പിന്നീട്​ നശിപ്പിച്ചു. ഭക്ഷ്യവിൽപന കടകളിലും ഗോഡൗണുകളിലുമുള്ള പരിശോധന തുടരുമെന്നും ജനങ്ങളുടെ ആരോഗ്യത്തിന്​ ഹാനികരമായ വസ്​തുക്കൾ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും കർശനമായി തടയുമെന്നും ബലദിയ ഉദ്യോഗസ്​ഥർ വ്യക്​താമാക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.