ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വാർഷിക കുടംബ സംഗമം സംഘടിപ്പിച്ചു. സീസൺസ് റെസ്റ്റൊറൻറിൽ നടന്ന പരിപാടി അബീ ർ ഗ്രൂപ്പ് പ്രസിഡൻറും 24 ചാനൽ ചെയർമാനുമായ ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ ഫോറം പ്രസിഡൻറ് ഹസൻ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ ജലീൽ കണ്ണമംഗലം നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാവിരുന്ന്‍ ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
കാലിക്കറ്റ് മ്യൂസിക് ലവേഴ്സിെൻറ നേതൃത്വത്തില്‍ ജിദ്ദയിലെ പ്രമുഖ ഗായകര്‍ അണിയിച്ചൊരുക്കിയ സംഗീതവിരുന്ന് ഹൃദ്യമായിരുന്നു.
മിർസ ഷരീഫ്, ലിൻസി ബേബി, മൻസൂർ ഫറോക്ക്, കെ.ജെ കോയ, മുഹമ്മദ് റാഫി, അൻസാർ, അഭിനവ് പ്രവീൺ, വെബ്സാൻ മനോജ്, മുംതാസ് അബ്ദുറഹ്മാൻ, ലിന മറിയ ബേബി, സാദിഖലി തുവൂർ, ഹാഷിം കോഴിക്കോട്, മുസ്തഫ കുന്നുംപുറം എന്നിവരാണ് സംഗീത വിരുന്നൊരുക്കിയത്. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ഫൈസാൻ ഹസ്സൻ, ഖദീജ സഫ്രീന, സഫ്വ, റിമ കബീർ, മാനവ് ബിജുരാജ്, സഫ ജലീൽ, ഹാനി ജലീൽ എന്നീ കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു.
സമകാലിക രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ അവതരിപ്പിച്ച ആക്ഷേപഹാസ്യ പരിപാടികള്‍ ശ്രദ്ധേയമായി. കലാപരിപാടികൾക്ക് ഷരീഫ് സാഗർ, പി. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.