റിയാദ്: ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച അബ്ദുല്‍ അസീസ് പൊന്മുണ്ടത്തിെൻറ ‘സംഗീതം ഇസ്‌ലാമിക വ ീക്ഷണത്തില്‍’ എന്ന പുസ്തകത്തിെൻറ സൗദി തല പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു. ചേതന ലിറ്റററി ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ബത്ഹ ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ‘സിജി’ കാര്യദര്‍ശി എൻജി. ഇഖ്ബാല്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. ഡോ. മുഹമ്മദ് ലബ്ബ പുസ്തകം ഏറ്റുവാങ്ങി. കെ.എം ശാഫി മണ്ണാര്‍ക്കാട് പുസ്തകാസ്വാദനം നടത്തി. തനിമ റിയാദ് സൗത്ത് സോണ്‍ പ്രസിഡൻറ് അഹമദ് ശരീഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ഫിറോസ് പുതുക്കോട്, അശ്റഫ് കൊടിഞ്ഞി, ദാവൂദ്, തൗഫീഖ് റഹ്മാൻ, അഷ്റഫ് കൊടിയത്തൂർ എന്നിവര്‍ സംസാരിച്ചു. മനുഷ്യ ജീവിതത്തെ വിരസമാക്കുന്ന ആത്യന്തിക വീക്ഷണങ്ങളോട് ഇസ്‌ലാം വിയോജിക്കുന്നു എന്നാണ് പുസ്തകം ചർച്ച ചെയ്യുന്നതെന്ന് ചർച്ചയിൽ പെങ്കടുത്തവർ പറഞ്ഞു.
കലയും സംഗീതവും സൗന്ദര്യാസ്വാദനവുമൊക്കെ ആത്മീയതക്ക് എതിരാണെന്ന കാഴ്ചപ്പാടല്ല ഇസ്ലാമിെൻറ മധ്യമവും സന്തുലിതവുമായ നിലപാട്. മുസ്‌ലിം സമൂഹത്തിൽ കാലങ്ങളായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സങ്കീർണമായ വിഷയത്തിലെ സമഗ്രവും സന്തുലിതവും പ്രമാണബദ്ധവുമായ രചനയാണ് ഇൗ പുസ്തകമെന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു. അയ്മൻ സഈദ് ഖിറാഅത്ത് നിർവഹിച്ചു. ഡോ. മുഹമ്മദ് ലബ്ബ സ്വാഗതം പറഞ്ഞു. സൈനുദ്ദീൻ മാഹി, ബഷീർ രാമപുരം എന്നിവര്‍ ഗാനം ആലപിച്ചു. ഗ്രന്ഥരചനയെ കുറിച്ച് അബ്ദുല്‍ അസീസ് പൊന്മുണ്ടം വിശദീകരിച്ചു. ശിഹാബ് പാണ്ടിമുറ്റം, അഡ്വ. ഷാനവാസ് എന്നിവർ സമാപന പ്രസംഗം നിർവഹിച്ചു. പി.പി അബ്ദുല്ലത്തീഫ്, ബഷീര്‍ രാമപുരം, ഫിറോസ് പുതുക്കോട്, അഷ്‌റഫ് കൊടിഞ്ഞി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.