‘കേരളത്തെ സംഘ്​പരിവാർ കലാപകാരികൾക്ക് വിട്ടുകൊടുക്കരുത്’

ദമ്മാം: ‘കേരളത്തെ സംഘ്​പരിവാർ കലാപകാരികൾക്ക് വിട്ടുകൊടുക്കരുത്’ എന്ന തലക്കെട്ടിൽ പ്രവാസി സാംസ്കാരിക വേദി ദ മ്മാം റീജനൽ കമ്മിറ്റി പ്രതികരണ സദസ്​ സംഘടിപ്പിച്ചു. കേരളത്തിൽ രാഷ്​ട്രീയ അധികാരം സ്ഥാപിച്ചെടുക്കുന്നതിൽ ഇതുവരെ പരാജയപ്പെട്ട സംഘ്​പരിവാർ ശബരിമല സ്ത്രീ പ്രവേശന വിധിയോടനുബന്ധിച്ച് കലാപങ്ങളിലൂടെ അതിനുള്ള ശ്രമം നടത്തുകയാണ് എന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കക്ഷികൾ അല്ലാത്ത മുസ്‌ലിം സമുദായത്തെയും മുസ്​ലിം പള്ളികളെയുമാണ് തങ്ങൾ ലക്ഷ്യംവയ്ക്കുന്നതെന്ന് സംഘ്​പരിവാർ പരസ്യമായി ആക്രോശിച്ചതിലൂടെ കാര്യം കൂടുതൽ വ്യക്തമാകുന്നു.

ഹർത്താലിനോടനുബന്ധിച്ചും മറ്റുമുള്ള സംഘ്​പരിവാർ അക്രമങ്ങൾക്ക് ഇരയായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും സർക്കാർ നഷ്​ടപരിഹാരം നൽകുകയും അത് കലാപങ്ങൾക്ക് ആഹ്വാനം ചെയ്ത സംഘപരിവാർ നേതാക്കളിൽനിന്ന് ഈടാക്കുകയും വേണമെന്ന് വിഷയമവതരിപ്പിച്ച റീജനൽ സെക്രട്ടറി മുഹ്‌സിൻ ആറ്റാശ്ശേരി ആവശ്യപ്പെട്ടു. ഫൈസൽ ഷെരീഫ്, ഇ.എം കബീർ, ബെൻസി മോഹൻ, അമീറലി, അമീൻ വി. ചൂനൂർ, നാസർ കൊടുവള്ളി, റാഷിദ്‌ കോട്ടപ്പുറം, എം.കെ ഷാജഹാൻ എന്നിവര്‍ സംസാരിച്ചു. പ്രസിഡൻറ്​ ഷബീർ ചാത്തമംഗലം ചർച്ച നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബിജു പൂതക്കുളം സ്വാഗതം പറഞ്ഞു. ജംഷാദ് കണ്ണൂർ, റഉൗഫ് ചാവക്കാട്, തൻസീം, കെ.ടി റിയാസ്, ഷെരീഫ് കൊച്ചി, അജീബ്, ഷമീം കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.