റിയാദ്: അലിഫ് സ്കൂള്‍ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഉറുദു കവിയരങ്ങ് ‘മെഹ്ഫിലെ മുശായിറ’ നടന്നു. സ്ക ൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ റിയാദിൽ നിന്നുള്ള ഉറുദു കവികളും സാഹിത്യകാരന്മാരും കവിതകള്‍ ആലപിച്ചു. സുബ്ഹാന്‍ ആരിഫ്, ആമിര്‍ ഫഹദ്, റെഹാന്‍ സബരി, ശമാസ് ഷാ, അലി ഷാന്‍ എന്നിവർ കവിതാലാപനം നടത്തി. പ്രിൻസിപ്പല്‍ മുഹമ്മദ് മുസ്തഫ മുശായിറ ഉദ്ഘാടനം ചെയ്തു. മൈൻഡ് റീഡർ ഡോ. അബ്ദുസ്സലാം ഉമര്‍ രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂള്‍ ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ് കവികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനര്‍ പി.കെ ശമീര്‍ സ്വാഗത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.