നിതാഖാത്ത്: അതിവേഗ രജിസ്​ട്രേഷൻ ഫെബ്രുവരി രണ്ട്​ മുതൽ

ജിദ്ദ: നിതാഖാത്ത്​ വ്യവസ്​ഥയിൽ സ്വദേശി അനുപാതം വേഗത്തിൽ രജിസ്​റ്റർ ചെയ്യുന്ന രീതി ​ഫെബ്രുവരി രണ്ട്​ മുതൽ ആര ംഭിക്കുമെന്ന്​ തൊഴിൽ സാമൂഹ്യ മന്ത്രാലയം വ്യക്​തമാക്കി. സ്വദേശികൾക്ക്​ തൊഴിലവസരം നൽകുന്ന സ്​ഥാപനങ്ങൾക്ക്​ പ്രോത്​സാഹനമായാണിത്​​. സ്വ​ദേശികളെ ജോലിക്ക്​ നിയമിച്ചാൽ നിതാഖാത്ത്​ വ്യവസ്​ഥയിൽ ചേർത്തതടക്കമുള്ള കാര്യങ്ങളറിയാൻ നേരത്തെ ആഴ്​ചകൾ വേണ്ടി വന്നിരുന്നു. ഇനി മുതൽ അതില്ലാതാകും. സ്വദേശികളുടെ അനുപാതം എത്രയെന്ന്​ വേഗത്തിൽ അറിയാൻ സാധിക്കും. സ്വദേശികൾക്ക്​ നേരിട്ട്​ തൊഴിലവസരം നൽകുകയും സ്​ഥിരമായി ഗ്രീൻ കാറ്റഗറികളിലുള്ള സ്​ഥാപനങ്ങളെ ലക്ഷ്യമിട്ടാണ്​ പദ്ധതി നടപ്പിലാക്കുന്നത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.