കടകളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന സജീവം

യാമ്പു: സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ യാമ്പു തൊഴിൽ സാമൂഹ്യ മന്ത്രാലയ വകുപ്പ് ഉ​േദ്യാഗസ്ഥർ വ്യാപക പര ിശോധന തുടരുന്നു. നിയമാനുസൃതം സ്വദേശികളെ നിയമിച്ചുവോ എന്നാണ് മുഖ്യമായും പരിശോധിക്കുന്നത്​. കടകളിലെത്തുന്ന ത ൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ജീവനക്കാരുടെ ഇഖാമ പരിശോധിക്കുന്നുണ്ട്. സൗദിവത്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങളിൽ കാര് യമായ പരിശോധന നടത്തുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. നിയമാനുസൃതം സൗദി ജീവനക്കാരെ നിയമിക്കാത്ത കാരണത്താൽ കഴിഞ്ഞ ദിവസങ്ങളിൽ യാമ്പുവിലെ മൂന്നു കടകൾക്ക് 10,000 മുതൽ 20,000 റിയാൽ വരെ പിഴ ചുമത്തി സൗദി ജീവനക്കാരുടെ അഭാവത്തിൽ കടയുടെ പുറത്ത് നിൽക്കേണ്ട അവസ്ഥയാണ് എന്ന്​ മലപ്പുറം മൊറയൂർ സ്വദേശി ഫൈസൽ പറഞ്ഞു. പ്രവൃത്തി സമയം മുഴുവൻ സൗദി ജീവനക്കാർ കടയിൽ നിൽക്കാത്ത പ്രശ്നമാണ് ഇപ്പോൾ പലരെയും പ്രയാസപ്പെടുത്തുന്നത്. സൗദി ജീവനക്കാർ പുറത്തു പോയാൽ ആ സമയത്ത് പരിശോധകർ വന്നാൽ വലിയ പ്രശ്​നമാവും.

വൻതുക പിഴയും തൊഴിലാളികളുടെ വേതനവും ഇഖാമ പുതുക്കുന്നതിനുള്ള ലെവിയുമടക്കം ചെലവുകളും കാരണം സ്ഥാപനങ്ങൾ നടത്താൻ ഏറെ പ്രയാസം അനുഭവപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് വർഷങ്ങളായി സ്ഥാപനങ്ങൾ നടത്തുന്ന മലയാളികൾ പറയുന്നു.ഭക്ഷണ പാനീയങ്ങളിൽ അടങ്ങിയ കലോറി ഉപഭോക്താക്കൾക്ക് മനസ്സിലാകുന്ന വിധം പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥയെ കുറിച്ചുള്ള അവബോധമില്ലാതെ ചില സ്ഥാപനങ്ങൾ നടത്തി വരുന്നവരും ഇപ്പോൾ ഏറെ ആശങ്കയിലാണ്. റസ്​റ്റൊറൻറുകൾ,കോഫി ഷോപ്പുകൾ, ബേക്കറി ,പലഹാരക്കട , ഫ്രഷ് ജ്യൂസ് കടകൾ തുടങ്ങിയ സ്​ഥാപനങ്ങളിൽ ഭക്ഷണ സാധനങ്ങളിലെ കലോറി രേഖപ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ നിയമം.

കലോറി കുറഞ്ഞ അനുയോജ്യമായ ഭക്ഷണ സാധനങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകാനാണ് ഈ നടപടിയെന്ന് അധികൃതർ പറയുന്നു. ഇതി​​​െൻറ സാങ്കേതിക വശങ്ങളെ കുറിച്ചറിയാതെ ഈ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഇപ്പോൾ വലിയ ആശങ്കയിലാണ്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ടവരുടെ പരിശോധനയിൽ ഇതുകൂടി ഉൾപ്പെടുത്തുമെന്നറിയുന്നു. നിയമ ം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികളെടുക്കാൻ അധികൃതർ ഏറെ ജാഗ്രത കാണിക്കുന്നുണ്ട്. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികളെടുക്കാൻ തന്നെയാണ് ബന്ധപ്പെട്ടവരു ടെ നീക്കം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.