സ്​പോൺസറുടെ മക​ൻ മർദിച്ചെന്ന്​ പരാതി: മലയാളിക്ക്​ ഗുരുതര പരിക്ക്

ദമ്മാം: കാറ്​ കഴുകാൻ വൈകിയതി​​​െൻറ പേരിൽ സ്​പോൺസറുടെ മക​​​െൻറ ക്രൂരമർദനത്തിന്​ ഇരയായതായി മലയാളിയുടെ പരാത ി. മെഡിക്കൽ റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. മലപ്പു റം, വാളാഞ്ചേരി, ​​ൈപങ്ങന്നുർ, കുഞ്ഞനം കാട്ടിൽ അഷറഫിനാണ്​​ (43) മർദനമേറ്റത്​. നാലര വർഷമായി ദമ്മാമിലെ അർജിയക്കടുത്ത വീട്ടിൽ ​ൈഡ്രവറായി ജോലി ചെയ്​തു വരികയാണ്​. ​ൈഡ്രവർ ജോലിക്ക്​ പുറമേ, സ്​പോൺസറുടെ ഹാർഡ്​ വെയർ കടയിലും, വീട്ടിലെ പ്ലംബിംഗ്​, ഇലക്​ട്രിക്​ ജോലികളും തനിക്ക്​ ചെയ്യേണ്ടി വരുമെന്ന്​ അഷ്​റഫ്​ പറഞ്ഞു.

ഇതു കഴിഞ്ഞ്​ സ്​പോൺസറുടെ മകൻ പറഞ്ഞ ജോലി ചെയ്യാൻ വൈകിയതാണ്​ മർദനകാരണമത്രെ.ഇരുമ്പു കമ്പികൊണ്ട്​ അടിക്കുകയായിരുന്നുവെന്ന്​ അഷ്​റഫ്​ പറയുന്നു. അടുത്തുണ്ടായിരുന്ന ചിലർ തടയാൻ എത്തിയ തക്കത്തിൽ ഒാടി രക്ഷപെട്ട്​ സെൻട്രൽ ആശുപത്രിയിലെത്തി. ദമ്മാമിലെ ജീവകാരു​ണ്യ പ്രവർത്തകനായ ഷാജി വയനാടി​​​െൻറ സഹായത്താൽ ഇന്ത്യൻ എംബസിയിലും തുടർന്ന്​ പൊലീസിലും പരാതി നൽകിയിട്ടുണ്ട്​. സ്​പോൺസറും മറ്റും​ നല്ല രീതിയിൽ പെരുമാറുന്നവരാണെന്ന്​ അഷ്​റഫ്​ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.