ജനാദിരിയയിലെ ജീസാൻ ഗ്രാമത്തിൽ എണ്ണചക്കും

റിയാദ്​: ജനാദിരിയയിലെ ജീസാൻ പൈതൃക ഗ്രാമത്തിൽ എണ്ണയാട്ടുന്ന ചക്കും. പണ്ട്​ കാലത്തെ എണ്ണ നിർമാണ രീതി പുതുതലമുറ ക്ക്​ കാണിച്ചു കൊടുക്കുന്നതിനാണ്​ മൃഗങ്ങളെ ഉപയോഗിച്ചുള്ള ചക്ക് ​ പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്​. ഒരു കാലത്ത്​ ഇത്തരം എണ്ണ ചക്കുകൾ ധാരാളമുണ്ടായിരുന്ന മേഖലയായിരുന്നു​ ജീസാൻ. രാജ്യ​ത്ത്​ ഏറ്റവും കൂടുതൽ എള്ള്​ വിളവെടുക്കുന്ന മേഖലയും കൂടിയാണ്​. എള്ള്​, സൈത്തൂൻ എന്നിവയിൽ നിന്നുള്ള ധാരാളം എണ്ണ ജീസാൻ മേഖലയിൽ നിന്നാണ്​​ ഉൽപാദിച്ചിരുന്നത്​. ഇപ്പോഴും ചിലയിടങ്ങളിൽ ഇത്തരം ചക്കുകളുണ്ട്​. ഇവയിൽ നിന്നുണ്ടാക്കുന്ന എണ്ണകൾക്ക്​ നല്ല ഡിമാൻറാണ്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.