ജിദ്ദ: ചികിൽസ തേടുന്ന ഹൃദ്രോഗികളെ തിരിച്ചയക്കരുത്, കാൻസർ രോഗികൾക്ക് മികച്ച പരിഗണന നൽകണം തുടങ്ങിയ വ്യവസ ്ഥകൾ പാലിക്കാൻ ആശുപത്രികൾക്ക് നിർദേശം. വിവിധ മേഖലകളിലെ ഓങ്കോളജി യൂണിറ്റുകളെ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക ്ക് ബന്ധിപ്പിക്കും. സ്പെഷ്യലൈസ്ഡ് ആശുപത്രികളില്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സൗകര്യമൊരുക്കും. ഇതിനായി ഗവണ്‍മെൻറ് സ്വകാര്യ ആശുപത്രികളില്‍ ഏകീകൃത സംവിധാനമൊരുക്കാനും കൗണ്‍സിലിന് ആരോഗ്യ പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യ കൗണ്‍സിലിെൻറ പുതിയ തീരുമാനങ്ങള്‍ക്ക് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പുതിയ നിബന്ധന അനുസരിച്ച് റെഡ് ക്രസൻറ് വഴിയെത്തുന്ന ഹൃദ്രോഗികളെ നിരസിക്കാന്‍ ആശുപത്രികള്‍ക്ക് അനുമതിയില്ല. ആരോഗ്യ രംഗത്തെ സേവനങ്ങള്‍ മികവുറ്റതാക്കാന്‍ വിവിധ പദ്ധതികളാണ് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ സമര്‍പ്പിച്ചത്. റെഡ് ക്രസൻറുകള്‍ വഴിയെത്തുന്ന ഹൃദ്രോഗികളെ നിരസിക്കാന്‍ പാടില്ല. അത്തരം കേസുകള്‍ പരിഗണിക്കാനാവും വിധം ആരോഗ്യ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓങ്കോളജി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹബ്ബ് ആൻറ് സ്‌പോക്ക് സഹകരണ പദ്ധതി നടപ്പിലാക്കും. അതിനായി രാജ്യത്തെ സ്പെഷ്യലൈസ്ഡ് ആശുപത്രികള്‍ക്കും മെഡിക്കല്‍ സിറ്റികള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. സൗദി ഹെല്‍ത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. നഹല്‍ അല്‍ അസ്മിയാണിത് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.